​ട്രെയിൻ യാത്രക്കിടെ ചായയിൽ മയക്കുമരുന്ന്​ നൽകി കവർച്ച

അമ്പലപ്പുഴ: ട്രെയിൻ യാത്രക്കിടെ ചായയിൽ മയക്കുമരുന്ന്​ ചേർത്തുനൽകി യുവാവിനെ കൊള്ളയടിച്ചു. പുന്നപ്ര വടക്ക്​ പഞ ്ചായത്ത് 14ാം വാർഡ് ജിതിൻ നിവാസിൽ പാലക​​െൻറ മകൻ ജിതിൻ ലാലാണ്​ (24) കൊള്ളയടിക്കപ്പെട്ടത്. ജിതി​​െൻറ ഒരുപവൻ വരുന്ന സ ്വർണമാല, 18000 രൂപ വില വരുന്ന മൊബൈൽ ഫോൺ, 3600 രൂപ വിലയുള്ള രണ്ടുജോഡി ഷൂ എന്നിവയാണ് നഷ്​ടമായത്. പരശുറാം എക്സ്പ്രസിൽ എറണാകുളത്തേക്കുള്ള യാത്രാമധ്യേ ഷൊർണൂരിന്​ സമീപത്താണ്​ സംഭവം.

സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ജിതിൻ കമ്പനി ആവശ്യത്തിന് ആലപ്പുഴയിലേക്ക് വരുന്നതിനായാണ് മംഗലാപുരത്തുനിന്ന് യാത്ര തിരിച്ചത്. 30ഉം 35ഉം വയസ്സ്​ തോന്നിക്കുന്ന യുവാക്കൾ സഹയാത്രികരായി ഉണ്ടായിരുന്നു. സംസാരമധ്യേ കോഴിക്കോട്, ഹരിപ്പാട് സ്വദേശികളാ​െണന്നാണ് ഇവർ പരിചയപ്പെടുത്തിയത്. പുലർച്ച ഒന്നോടെ ഇവർ ചായ കുടിക്കാൻ ക്ഷണിച്ചു. ട്രെയിനിൽ നിന്നിറങ്ങി ചായകുടിച്ചശേഷം വീണ്ടും യാത്ര തുടർന്നു. പിന്നീട് ബോധമറ്റ് ഉറങ്ങിയ ജിതിൻ പുലർച്ച അഞ്ചിന്​ ഉണർന്നപ്പോൾ രണ്ടുപേരെയും കാണാതായി. ബാഗ് തുറന്ന നിലയിലും കാണപ്പെട്ടു. പിന്നീട്​ നടത്തിയ തിരച്ചിലിലാണ് മൊബൈൽ ഫോണും മറ്റു സാധനങ്ങളും നഷ്​ടപ്പെട്ട വിവരമറിയുന്നത്. ഷൊർണൂർ ​െറയിൽവേ സ്​റ്റേഷനിൽ പരാതി നൽകി. വിവരമറിഞ്ഞ് ബന്ധുകൾ സ്ഥലത്തെത്തി ജിതിൻ ലാലിനെ ഷൊർണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags:    
News Summary - ambalapuzha train theft tea drug-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.