ചെ​ത്തോ​ങ്ക​ര​യി​ൽ നി​ർ​ത്തി​യി​ട്ട കാ​റി​ൽ ആം​ബു​ല​ൻ​സ്​ ഇ​ടി​ച്ച​പ്പോ​ൾ

അമിത വേഗത്തിൽ എത്തിയ ആംബുലൻസ് ഇടിച്ച് കാർ തകർന്നു

റാന്നി: പുനലൂർ -മൂവാറ്റുപുഴ റോഡിൽ അമിത വേഗത്തിലെത്തിയ ആംബുലൻസ് വാൻ ഇടിച്ച് നിർത്തിയിട്ട കാർ തകർന്നു. ശനിയാഴ്ച വൈകീട്ട് മൂന്നോടെ ചെത്തോങ്കരക്ക് സമീപമാണ് അപകടം. എരുമേലി ഭാഗത്തുനിന്ന് ശബരിമലയിലേക്ക് പോകുകയായിരുന്ന ആംബുലൻസാണ് ഇടിച്ചത്.

ഡ്രൈവർ കടന്നുകളഞ്ഞു. ഇതിൽ രോഗികൾ ഇല്ലായിരുന്നു. ഡ്രൈവർ മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. കർണാടക രജിസ്ട്രേഷൻ ആംബുലൻസ് ശബരിമലയിലേക്ക് പോകുകയായിരുന്നെന്നാണ് കൂടെയുണ്ടായവരും പൊലീസും പറയുന്നത്. രോഗികൾ ഇല്ലാത്ത വാഹനം ലൈറ്റും സൈറണും ഇട്ട് വേഗത്തിൽ എത്തിയതിൽ ദുരൂഹതയുള്ളതായി നാട്ടുകാർ ആരോപിച്ചു. കാറിന്‍റെ മുൻവശം തകർന്നു.

Tags:    
News Summary - Ambulance crashed into the car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.