കൊച്ചി: പ്രളയത്തിനുശേഷം ഒരിക്കൽകൂടി കേരളം ഒരു മനസ്സോടെ ഒറ്റക്കെട്ടായിനിന്നു. കത ്തുന്ന വെയിലും തെരഞ്ഞെടുപ്പിെൻറ ചൂടും രാഷ്ട്രീയ വൈരവും ജാതിമത ചിന്തകളുമെല്ലാം കുറ ച്ചുനേരത്തേക്ക് മാറ്റിവെച്ച് ഈ നാട് വഴിയൊരുക്കിയത് 16 ദിവസം മാത്രം പ്രായമുള്ള ഒരു കു രുന്നിെൻറ ജീവൻ രക്ഷിക്കാൻ. ഹൃദയസംബന്ധമായ അസുഖങ്ങളുള്ള പിഞ്ചുകുഞ്ഞിനെ ആംബുലൻസി ൽ റോഡ്മാർഗം മംഗളൂരു ഫാദർ മുള്ളർ മെഡിക്കൽ കോളജിൽനിന്ന് കൊച്ചി ഇടപ്പള്ളി അമൃത ആശു പത്രിയിലേക്ക് എത്തിച്ചത് 5.15 മണിക്കൂർ കൊണ്ട്.
തിരുവനന്തപുരം ശ്രീചിത്രയിലേക്ക് എത്തിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും സർക്കാർ ഇടപെടലിനെത്തുടർന്ന് അമൃതയിലേക്ക് മാറ്റുകയായിരുന്നു. രാവിലെ 11.15ന് കുഞ്ഞിനെയും കൊണ്ട് പുറപ്പെട്ടതുമുതൽ ഫേസ്ബുക്കിലൂടെയും വാട്സ്ആപ് ഗ്രൂപ്പുകളിലൂടെയും പൊലീസ്, ആംബുലൻസ്, സന്നദ്ധ പ്രവർത്തകർ, ഓട്ടോ ഡ്രൈവർമാർ, തുടങ്ങിയ നെറ്റ് വർക്കുകളിലൂടെയും കെ.എൽ-60 ജെ 7739 നമ്പർ ആംബുലൻസിന് വഴിയൊരുക്കാൻ ആത്മാർഥമായ ഇടപെടലുകൾ നടന്നിരുന്നു. ആംബുലൻസ് എത്തുന്നതിനും ഏറെ മുേമ്പ റോഡരികിലേക്ക് വാഹനങ്ങൾ ഒതുക്കി ജനം കുരുന്നിെൻറ ജീവനായി പ്രാർഥിച്ചു. വാഹനം കടന്നുപോവുന്ന എല്ലാ ജില്ലയിലും വഴിയൊരുക്കാൻ തയാറായവരെ ചേർത്ത് വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ സൃഷ്ടിച്ചു.
ഓരോ നിമിഷവും വാഹനം എവിടെയെത്തിയെന്ന വിവരം പങ്കുവെക്കാൻ ദൗത്യത്തിന് ചുക്കാൻ പിടിച്ച ചൈൽഡ് പ്രൊട്ടക്ട് ടീം കേരള(സി.പി.ടി)യുടെ ഫേസ്ബുക്ക് ലൈവുമുണ്ടായിരുന്നു. കാസർകോട് ഉദുമ മുക്കുന്നത്ത് സ്വദേശി ഹസനാണ് ‘ട്രാഫിക്’ സിനിമ മാതൃകയിൽ നാട് കൈയടിച്ച ദൗത്യത്തിന് വളയം പിടിച്ചത്. ആയിരക്കണക്കിനാളുകൾ സമൂഹമാധ്യമങ്ങളിൽ ഷെയറുകളായും പോസ്റ്റുകളായും ദൗത്യത്തിെൻറ ഭാഗമായി. അതിലുമേറെ ഇരട്ടിയാളുകൾ ആംബുലൻസ് ഒരു നിമിഷം പോലും ഗതാഗത തടസ്സത്തിൽപെടാതിരിക്കാൻ പാതയോരത്ത് കൈകോർത്തുനിന്നു. മുന്നിലുള്ള ഗതാഗത സ്ഥിതിയെക്കുറിച്ച് അപ്പപ്പോൾ വിവരങ്ങൾ നൽകി യുവാക്കൾ വഴികാട്ടികളായി.
ഉദ്വേഗഭരിതമായ മണിക്കൂറുകളിലൂടെയാണ് കാസർകോട് മുതൽ കൊച്ചിവരെയുള്ള പ്രധാന പാതകൾ കടന്നുപോയത്. കൃത്യം 4.30ന് ആംബുലൻസ് അമൃതയുടെ കവാടം കടന്നപ്പോൾ മലയാളികൾ ദീർഘനിശ്വാസം പുറപ്പെടുവിച്ചു. ആശുപത്രിയിെല തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന കാസർകോട് വിദ്യാനഗർ പാറക്കട്ട സ്വദേശികളായ ഷാനിയ - മിത്താഹ് ദമ്പതികളുടെ ആൺകുട്ടിയുടെ ഹൃദയശസ്ത്രക്രിയ ബുധനാഴ്ച നടക്കും.
ഹൃദ്യം പദ്ധതിയിലുൾപ്പെടുത്തി ചികിത്സ ചെലവുകൾ മുഴുവൻ സർക്കാർ വഹിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉറപ്പുനൽകി. മുഖ്യമന്ത്രി പിണറായി വിജയൻ, മറ്റു മന്ത്രിമാർ, എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി തുടങ്ങി പ്രമുഖരും സാധാരണക്കാരായ പതിനായിരങ്ങളും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടിരുന്നു.
ആംബുലൻസ് കടന്നുപോയ വഴി
മംഗലാപുരം (രാവിലെ 11.15) -ഉപ്പള-കാസർകോട്-ബേക്കൽ-കാഞ്ഞങ്ങാട്-പയ്യന്നൂർ- തളിപ്പറമ്പ് - കണ്ണൂർ - തലശ്ശേരി - മാഹി - വടകര- കൊയിലാണ്ടി- രാമനാട്ടുകര(കോഴിക്കോട് ബൈപാസ്) - കാലിക്കറ്റ് സർവകലാശാല- കോട്ടക്കൽ- കുറ്റിപ്പുറം - എടപ്പാൾ- ചങ്ങരംകുളം - കുന്നംകുളം- തൃശൂർ - ചാലക്കുടി - അങ്കമാലി- ആലുവ - കളമശ്ശേരി-കണ്ടെയ്നർ റോഡ് വഴി അമൃത ആശുപത്രി-(വൈകീട്ട് 4.30)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.