മുണ്ടേരി ഫാമിനു സമീപം ചാലിയാറിൽനിന്ന് ലഭിച്ച മൃതദേഹങ്ങൾ നിലമ്പൂർ ജില്ല ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം വയനാട്ടിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുന്നു

ഹൃ​ദ​യ​ഭേ​ദ​കം; ചി​ത​റി​യ മൃ​ത​ദേ​ഹ​ങ്ങ​ളു​മാ​യി ആം​ബു​ല​ൻ​സ് നി​ര

നി​ല​മ്പൂ​ർ: ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​രി​ച്ച​വ​രു​ടെ ചി​ന്നി​ച്ചി​ത​റി​യ മൃ​ത​​ശ​രീ​ര​ങ്ങ​ളു​മാ​യി ആം​ബു​ല​ൻ​സു​ക​ൾ നി​ര​നി​ര​യാ​യി നാ​ടു​കാ​ണി​ച്ചു​രം ക​യ​റി​യ​ത്​ ഹൃ​ദ​യ​ഭേ​ദ​ക കാ​ഴ്ച​യാ​യി. കി​ലോ​മീ​റ്റ​​റു​​ക​ളോ​ളം പു​ഴ​യി​ലൂ​ടെ ഒ​ഴു​കി​യെ​ത്തി​യ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ്​ സ്വ​ദേ​ശ​ത്തേ​ക്കു​ത​ന്നെ മ​ട​ക്കി​യ​യ​ച്ച​ത്. ചാ​ലി​യാ​റി​​ൽ​നി​ന്ന് ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ പോ​സ്റ്റ്​​മോ​ർ​ട്ടം ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി നി​ല​മ്പൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പൂ​ർ​ത്തീ​ക​രി​ച്ച​ത്​ അ​തി​വേ​ഗ​ത്തി​ലാ​യി​രു​ന്നു.

പ​ത്തു വീ​തം ആം​ബു​ല​ൻ​സു​ക​ളാ​ണ്​ മൃ​ത​ദേ​ഹ​വു​മാ​യി ക​ട​ത്തി​വി​ട്ടു​കൊ​ണ്ടി​രു​ന്ന​ത്. വൈ​കീ​ട്ട്​ 4.30ഓ​ടെ ആം​ബു​ല​ൻ​സു​ക​ൾ മേ​പ്പാ​ടി​യി​ലെ​ത്തി. ബ​ന്ധു​ക്ക​ൾ​ക്ക് തി​രി​ച്ച​റി​യാ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​നാ​ണ്​ മൃ​ത​ദേ​ഹ​ങ്ങ​ൾ വ​യ​നാ​ട്ടി​ലേ​ക്ക്​ മാ​റ്റി​യ​തെ​ന്ന്​​ മ​ല​പ്പു​റം ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ പി. ​സു​രേ​ഷ് അ​റി​യി​ച്ചു.

കോ​ഴി​ക്കോ​ട്, തൃ​ശൂ​ർ, മ​ഞ്ചേ​രി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ​നി​ന്നു​ള്ള ഫോ​റ​ൻ​സി​ക്​ സം​ഘ​മാ​ണ്​ ​വി​ശ്ര​മ​മി​ല്ലാ​തെ പോ​സ്റ്റ്​​മോ​ർ​ട്ട​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ഇ​ത്ര​യ​ധി​കം മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ന്നി​ച്ച് പോ​സ്റ്റ്​​മോ​ർ​ട്ടം ചെ​യ്യേ​ണ്ടി​വ​രു​ന്ന അ​നു​ഭ​വം ആ​ദ്യ​മാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ്ര​തി​ക​രി​ച്ചു.

57 പേ​രു​ടെ മൃ​ത​ദേ​ഹ​മാ​ണ്​ ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട്​ മാ​ത്രം പോ​സ്റ്റ്​​മോ​ർ​ട്ടം ചെ​യ്ത​ത്. ബു​ധ​നാ​ഴ്ച പ​ക​ലും പോ​സ്റ്റ്​​മോ​ർ​ട്ടം തു​ട​ർ​ന്നു. മൃ​ത​ദേ​ഹ​ങ്ങ​ൾ​ക്കാ​യി നി​ല​മ്പൂ​ർ ആ​ശു​പ​ത്രി​യി​ൽ 63 ​ഫ്രീ​സ​റു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. 

Tags:    
News Summary - Ambulances lined up with scattered bodies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.