എഴുന്നള്ളിപ്പിന് കർശന നിയന്ത്രണം; ഉദ്ഘാടനത്തിനും സ്വകാര്യ ചടങ്ങിനും ആന വേണ്ട -അമിക്കസ് ക്യൂറി റിപ്പോർട്ട്

കൊച്ചി: നാട്ടാനകളുടെ എഴുന്നള്ളിപ്പിന് കർശന നിയന്ത്രണം ശിപാർശ ചെയ്ത് അമിക്കസ് ക്യൂറി റിപ്പോർട്ട് ഹൈകോടതിയിൽ സമർപ്പിച്ചു. എഴുന്നള്ളിപ്പിന് മാത്രമല്ല, സ്വകാര്യ ചടങ്ങുകൾക്കും ഉദ്ഘാടനത്തിനും ആനകളെ ഉപയോഗിക്കരുതെന്നും റിപ്പോർട്ടിൽ പറയുന്നു.

മതപരമായ ചടങ്ങുകൾക്ക് മാത്രമേ ആനകളെ എഴുന്നള്ളിക്കാവൂ. 65 വയസ്സ് കഴിഞ്ഞ ആനകളെ എഴുന്നള്ളിക്കരുത്. അഞ്ചില്‍ കൂടുതല്‍ ആനകളെ എഴുന്നള്ളിക്കുന്ന ഉത്സവമാണെങ്കില്‍ പ്രത്യേക അനുമതി വേണം. 24 മണിക്കൂര്‍ മുമ്പ് ഉത്സവസ്ഥലത്ത് എത്തിക്കണം. രണ്ട് എഴുന്നള്ളിപ്പുകൾക്കിടയിൽ 24 മണിക്കൂർ നിർബന്ധമായും വിശ്രമം വേണം. എഴുന്നള്ളിപ്പിന് നിർത്തുമ്പോൾ ആനകൾ തമ്മിൽ മൂന്നു മീറ്ററെങ്കിലും അകലം വേണം.

തലപ്പൊക്ക മത്സരം, വണങ്ങല്‍, പുഷ്പവൃഷ്ടി എന്നിവക്ക് ആനകളെ ഉപയോഗിക്കാന്‍ പാടില്ല. ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുമ്പോൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധം. വാഹനത്തില്‍ കൊണ്ടുപോകുകയാണങ്കില്‍ 100 കി.മീ ദൂരത്തിൽ അധികം പോകാൻ പാടില്ല. നടത്തിക്കുകയാണെങ്കിൽ 30 കിലോമീറ്റര്‍ മാത്രം. സംസ്ഥാനാനന്തര യാത്രകൾക്കു കർശന വ്യവസ്ഥകൾ വേണമെന്നും റിപ്പോർട്ടിൽ പറയുന്നു.

Tags:    
News Summary - Amicus curiae repiort about using elephants for celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.