തിരുവനന്തപുരം: സി.പി.എം-ബി.ജെ.പി വോട്ട് ധാരണ ഉറപ്പിക്കാനാണ് കേന്ദ്രമന്ത്രി അമിത് ഷാ കേരളത്തിൽ വന്നതെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. വട്ടിയൂർക്കാവിൽ കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിലാണ് ആദ്യം വോട്ട് കച്ചവടം നടന്നത്. കെ. മുരളീധരന് പിന്നിൽ ബി.ജെ.പി രണ്ടാം സ്ഥാനത്തായിരുന്നു. ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി വോട്ട് സി.പി.എം സ്ഥാനാർഥിക്ക് പോയെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
മുഖ്യമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും മറുപടി പറയാതെ ചോദ്യം ചോദിച്ചുകൊണ്ടിരിക്കുകയാണ്. മറുപടി പറയാത്തത് അവിശുദ്ധ കൂട്ടുകെട്ട്് മൂലമാണ്. വോട്ടർപട്ടികയിലെ ക്രമക്കേട് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനിൽ ഉന്നയിക്കും.
തെരഞ്ഞെടുപ്പ് സർേവകളിൽ വിശ്വാസമില്ല. ജനങ്ങളിലാണ് വിശ്വാസം. 800 കോടി രൂപയാണ് പി.ആർ വർക്കിനായി സർക്കാർ വിനിയോഗിച്ചത്. തങ്ങൾക്ക് പരിപാടിയുടെ ഹോർഡിങ്സ് പോലും വെക്കാൻ പണമില്ല. സ്ഥാനാർഥികൾക്ക് പ്രചാരണത്തിന് പണമില്ല.
സോളാർ കേസിൽ പരാതിക്കാരിയുടെ ആരോപണത്തിൽ തെളിവില്ലെന്നാണ് മുഖ്യമന്ത്രിയുടെ കീഴിലെ ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഇതോടെ സമുന്നത നേതാവിനെ വേട്ടയാടിയതിന് അന്ത്യം കുറിക്കാനായി. പൗരത്വ നിയമം നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തമാശയാണ്. കന്യാസ്ത്രീകൾക്കെതിരായ അക്രമത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ഗവർണറോട് ഇടപെടൽ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.