അമീബിക് മെനിഞ്ചൈറ്റിസ്:നിരീക്ഷണത്തിലുള്ള കുട്ടികളുടെ നില തൃപ്തികരം

കോഴിക്കോട്: അമീബിക് മെനിഞ്ചൈറ്റിസ് ബാധ സംശയിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ ആരോഗ്യനില തൃപ്തികരം.

അതേസമയം, പ്രൈമറി അമീബിക് മെനിഞ്ചൊ എൻസഫലൈറ്റിസ് സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയായ വിദ്യാർഥിയുടെ നില അതിഗുരുതരമായി തുടരുകയാണ്. തിക്കോടി പഞ്ചായത്തിലെ പയ്യോളി പള്ളിക്കരയിൽ കുളത്തിൽ കുളിച്ച രണ്ട് കുട്ടികളാണ് അമീബിക് മെനിഞ്ചൈറ്റിസ് സംശയത്തിൽ നിരീക്ഷണത്തിൽ കഴിയുന്നത്.

സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന 14കാരന് വെറ്റ്മൗണ്ട് ടെസ്റ്റിൽ അമീബയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് സ്രവം പോണ്ടിച്ചേരിയിലേക്ക് പരിശോധനക്ക് അയച്ചിട്ടുണ്ട്. മൂന്നുദിവസത്തിനികം ഫലം ലഭിക്കും. കുളത്തിലെ വെള്ളവും പോണ്ടിച്ചേരിയിലെ ലാബിലേക്ക് അയച്ചു. 

Tags:    
News Summary - Amoebic meningitis: The condition of the children is satisfactory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.