വണ്ടൂർ: പ്രചാരണസമയത്ത് നൽകിയ ഉറപ്പുപാലിച്ച് തിരുവാലി പഞ്ചായത്ത് മൂന്നാം വാർഡ് അംഗം അമൃത പുതുക്കോടൻ.
ഉപയോഗശൂന്യമായ കിണർ വൃത്തിയാക്കിത്തരണമെന്ന വോട്ടറുടെ ആവശ്യമാണ് വിജയിച്ചശേഷം പാർട്ടി പ്രവർത്തകരുമായെത്തി പഞ്ചായത്ത് ഫണ്ടിനൊന്നും കാത്തുനിൽക്കാതെ വൃത്തിയാക്കിയത്.
മേലെ കോഴിപറമ്പിലെ തോരപ്പ കുഞ്ഞിമുഹമ്മദിെൻറ വീട്ടിൽ വോട്ടഭ്യർഥിക്കാനെത്തിയപ്പോഴാണ് കുടിവെള്ളപ്രശ്നം അവതരിപ്പിച്ചത്. പതിനഞ്ചോളം വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരേയും കൂട്ടിയാണ് പ്രശ്നം പരിഹരിച്ചത്. കിണറ്റിലെ മണ്ണ് ഒഴിവാക്കിയശേഷം റിങ്ങിറക്കും.
സംരക്ഷണഭിത്തിയടക്കം ഒരുക്കാനാണ് പദ്ധതി. പ്രവൃത്തികൾക്ക് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി വി.എ. ഇബ്നു കദീർ, കുപ്പനത്ത് ഷാജി, കെ.സി. നൗഷാദ്, സി. ഉണ്ണികൃഷ്ണൻ, ടി.പി. നമ്പ് ഹാൻ, പി. രാമകൃഷ്ണൻ, ആർ. രമേശ്, കെ. നസീം, ഐ.കെ. ഷിഹാബ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.