തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിെൻറ പ്രായോഗികത പഠിക്കാൻ വിദഗ്ധസമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. സമിതിയുടെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിക്കും. കോവിഡ് ഉന്നതതല സമിതിയിൽ ചർച്ച ചെയ്ത ശേഷമാവും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.
സ്കൂളുകൾ തുറക്കാമെന്ന അഭിപ്രായമാണ് വിദഗ്ധർ മുന്നോട്ടുെവച്ചത്. എന്ത് ചെയ്താലും വിദ്യാഭ്യാസ വകുപ്പിനെ സമൂഹമാധ്യമങ്ങളിൽ വിമർശിക്കാൻ ചിലരുണ്ട്. പ്ലസ് വണ്‍ പരീക്ഷയിൽ ഇടവേള വേണമെന്നായിരുന്നു ആവശ്യം. അത് കൊടുത്തപ്പോൾ ഇപ്പോൾ ഒരുമിച്ചെഴുതാമെന്ന് പറയുന്നു. എന്തിനെയും വിമർശിക്കുന്ന അവസ്ഥയാണെന്നും മന്ത്രി പറഞ്ഞു.
ഒന്നര വർഷത്തോളമായി വീട്ടിലിരിക്കുന്ന കുട്ടികളുടെ മാനസികാരോഗ്യത്തിലടക്കമുള്ള പ്രശ്നങ്ങളും സ്കൂൾ തുറക്കണമെന്ന ആലോചനയിലേക്ക് സർക്കാറിനെ എത്തിച്ചിട്ടുണ്ട്. സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് വിദഗ്ധസമിതിയെ വൈകാതെ നിയമിക്കുമെന്നും റിപ്പോർട്ട് ലഭിക്കുന്ന മുറക്ക് തുടർനടപടികൾക്കായി കൈമാറുമെന്നും പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.