തൃശൂര്‍: വടക്കാഞ്ചേരി പീഡനക്കേസ് അന്വേഷിക്കുന്ന സംഘത്തിനെതിരെ ആരോപണങ്ങളുമായി അനില്‍ അക്കര എം.എല്‍.എ. നിലവിലെ അന്വേഷണസംഘം കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് അനിൽ അക്കര ആരോപിച്ചു. സി.പി.എമ്മിന്‍റെ താളത്തിനൊത്ത് തുള്ളുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണ സംഘത്തിലെ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥ ഒഴികെയുള്ളവരെ മാറ്റണം. ഇക്കാര്യം ആവശ്യപ്പെട്ടു ഡി.ജി.പിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു.
പീഡന വിവവരം വെളിപ്പെടുത്തിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും യുവതിയില്‍ നിന്ന് മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം തയാറായിട്ടില്ല എന്നത് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ്. കേസ് പരമാവധി നീട്ടിക്കൊണ്ട് പോയി ഇല്ലാതാക്കാനാണ് സി.പി.എം ജില്ലാ നേതൃത്വം ശ്രമിക്കുകയാണ്. കേസ് അന്വേഷിക്കാനുള്ള സംഘത്തെ തീരുമാനിച്ചത് പൊലീസ് അസോസിയേഷനിലെ സി.പി.എം ഫ്രാക്ഷനാണെന്നും അനില്‍ അക്കരെ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.