അഞ്ചരക്കണ്ടി: അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ ഡോക്ടർമാർ ഉൾപ്പെടെ മുന്നൂറോളം ജീവനക്കാർക്ക് ഇത് കണ്ണീരോണം. ജില്ല കലക്ടർ ഏറ്റെടുത്ത് കോവിഡ് ചികിത്സാകേന്ദ്രമാക്കി മാറ്റിയതോടെ ഇവിടത്തെ ജീവനക്കാർക്ക് അഞ്ചു മാസത്തിലേറെയായി ജോലിയുമില്ല, കൂലിയുമില്ല. കോവിഡ് കേസുകളുടെ എണ്ണം കുത്തനെ കൂടിയതോടെ മാർച്ച് 24നാണ് അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് ഏറ്റെടുത്ത് കോവിഡ് ആശുപത്രിയാക്കി മാറ്റിയത്.
ദുരന്തനിവാരണ നിയമപ്രകാരം ആശുപത്രി ജീവനക്കാർ സഹിതം ഏറ്റെടുക്കുന്നുവെന്നാണ് ജില്ല കലക്ടർ ഇറക്കിയ ഉത്തരവ്. എന്നാൽ, ഏറ്റെടുത്തത് ആശുപത്രി മാത്രമാണ്. 300ഓളം ജീവനക്കാരിൽ 10ൽ താഴെ പേരെ മാത്രമാണ് നിലനിർത്തിയത്. സർക്കാർ ഡോക്ടർമാരെയും നഴ്സുമാരെയും വെച്ച് കോവിഡ് ചികിത്സാകേന്ദ്രം പ്രവർത്തനം തുടങ്ങിയതോടെ കാലങ്ങളായി ഇവിടെ ജോലിചെയ്തിരുന്ന ജീവനക്കാരിൽ ഭൂരിപക്ഷവും തൊഴിൽ രഹിതരായി.
ആശുപത്രി സർക്കാർ നിയന്ത്രണത്തിലായ സാഹചര്യത്തിൽ ജീവനക്കാർക്ക് ശമ്പളം നൽകാനാവിെല്ലന്ന നിലപാടിലാണ് ആശുപത്രി മാനേജ്മെൻറ്. ഇവർക്കുള്ള ശമ്പളം നൽകാൻ സർക്കാറും തയാറായില്ല. കോവിഡ് കാലത്ത് ആരോഗ്യപ്രവർത്തകർക്ക് ശമ്പളം മുടങ്ങരുതെന്ന സുപ്രീം കോടതി ഉത്തരവുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ജീവനക്കാർ നൽകിയ ഹരജിയിൽ ഇവർക്ക് ശമ്പളം നൽകാൻ സർക്കാറിനോട് ഹൈകോടതി നിർദേശിച്ചിട്ടുണ്ട്.
ജീവനക്കാർ നൽകിയ പരാതിയിൽ മനുഷ്യാവകാശ കമീഷനും അനുകൂലമായി ഇടപെട്ടിട്ടുണ്ട്. എന്നിട്ടും ഇവർക്ക് ശമ്പളം കിട്ടാക്കനിതന്നെ. സർക്കാറിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ജീവനക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.