കൽപറ്റ: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കരുതെന്ന എൽ.ഡി.എഫ് സ്ഥാനാർഥി ആനി രാജയുടെ പരാമർശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കെ.പി.സി.സി. വൈസ് പ്രസിഡന്‍റ് ടി. സിദ്ദീഖ് എം.എൽ.എ. സിറ്റിങ് എം.പി മത്സരിക്കരുതെന്ന് പറയുന്നത് അനൗചിത്യമാണെന്നും സിദ്ദീഖ് വ്യക്തമാക്കി.
രാഹുൽ ഗാന്ധിക്ക് വയനാടുമായുള്ളത് ആത്മബന്ധം. മറ്റിടങ്ങളിലേക്ക് പരിഗണിക്കരുതെന്ന് അദ്ദേഹം തന്നെ ആവശ്യപ്പെട്ടതാണ്. രാഹുലിന്‍റെ സ്ഥാനാർഥിത്വം സി.പി.ഐക്കോ സി.പി.എമ്മിനോ ഉൾക്കൊള്ളാൻ പറ്റുന്നില്ലെന്ന് സിദ്ദീഖ് ആരോപിച്ചു.
ഇൻഡ്യ മുന്നണിയില്ലാത്ത സ്ഥലങ്ങളിൽ ഘടകകക്ഷികൾ പരസ്പരം മത്സരിക്കുന്നുണ്ട്. യു.ഡി.എഫ് സ്ഥാനാർഥിയുടെ വിജയത്തിൽ സംശയമില്ല. രാഹുലിന്‍റെ ഭൂരിപക്ഷം അഞ്ച് ലക്ഷമാകുമെന്നും ടി. സിദ്ദീഖ് മാധ്യമങ്ങളോട് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.