കെ.എസ്‌.ആർ.ടി.സിക്ക്‌ 74.20 കോടി രൂപകൂടി അനുവദിച്ചു

തിരുവനന്തപുരം: കെ.എസ്‌.ആർ.ടി.സിക്ക്‌ സംസ്ഥാന സര്‍ക്കാര്‍ 74.20 കോടി രൂപകൂടി അനുവദിച്ചുവെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിന്‌ കോർപറേഷൻ പ്രാഥമിക സഹകരണ സംഘങ്ങളിൽനിന്ന്‌ എടുത്ത വായ്‌പകളുടെ തിരിച്ചടവിനായാണ്‌ സഹായം ലഭ്യമാക്കിയത്‌.

ഈ സാമ്പത്തിക വർഷം ബജറ്റിൽ കെ.എസ്‌.ആർ.ടി.സിക്ക്‌ 900 കോടി രൂപയാണ്‌ വകയിരുത്തിയിട്ടുള്ളത്‌. ഇതിൽ 864.91 കോടി രൂപ ഇതിനകം ലഭ്യമാക്കി. രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ 6044 കോടി രൂപയാണ്‌ കോർപറേഷന് നൽകിയത്‌.

Tags:    
News Summary - Another Rs 74.20 crore has been sanctioned to KSRTC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.