കൊച്ചി: മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പു കേസിൽ ഐ.ജി ജി. ലക്ഷ്മണ, മുൻ ഡി.ഐ.ജി എസ്. സുരേന്ദ്രൻ എന്നിവർക്ക് ചോദ്യം ചെയ്യലിന് ഹാജാരാകാൻ ക്രൈംബ്രാഞ്ച് നോട്ടീസ്. സുരേന്ദ്രനോട് 29നും ലക്ഷ്മണയോട് 31നും കളമശ്ശേരിയിലെ ജില്ല ക്രൈംബ്രാഞ്ച് ഓഫിസിൽ രാവിലെ 11ന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേസിൽ ലക്ഷ്മണ മൂന്നാം പ്രതിയും സുരേന്ദ്രൻ നാലാം പ്രതിയുമാണ്.
മോൻസന്റെ തട്ടിപ്പിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, ജി. ലക്ഷ്മണ, എസ്. സുരേന്ദ്രൻ എന്നിവരുടെ പങ്ക് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അതിനിടെ കെ. സുധാകരന്റെ അടുപ്പക്കാരനായ എബിൻ എബ്രഹാമിനെയും അന്വേഷണസംഘം ചോദ്യം ചെയ്യുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.