അനുനയശ്രമം; പി.ജെ കുര്യനെ ആ​േൻറാ ആൻറണി കണ്ടു

തിരുവല്ല: രാജ്യസഭാ സീറ്റിൽ ഉടക്കി നിൽക്കുന്ന പി.ജെ കുര്യനെ അനുനയിപ്പിക്കാൻ കോൺഗ്രസിലെ എ ഗ്രൂപ്പ്​ നീക്കം തുടങ്ങി. ഇതി​​​െൻറ ഭാഗമായി ഉമ്മൻചാണ്ടിയുടെ നിർദ്ദേശപ്രകാരം പത്തനംതിട്ട എം.പി ആ​േൻറാ ആൻറണി പി.ജെ കുര്യനെ വീട്ടിലെത്തി കണ്ടു.

തിങ്കളാഴ്​ച നടക്കുന്ന രാഷ്​ട്രീയകാര്യ സമിതി യോഗത്തിന്​ മുന്നോടിയായിട്ടായിരുന്നു കൂടിക്കാഴ്​ച. എന്നാൽ, സന്ദർശനത്തിൽ രാഷ്​ട്രീയം കാണേണ്ടെന്നും പ്രദേശത്തെ എം.പി ആയതിനാൽ താനിവിടെ സ്ഥിരം വരാറുള്ളതാണെന്നും  ആ​േൻറാ ആൻറണി മാധ്യമങ്ങളോട്​ പറഞ്ഞു. 

Tags:    
News Summary - anto antony visits pj kurien-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.