മലപ്പുറം: മലപ്പുറം ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായി ആഘോഷത്തോടെ എത്തിയ എ.പി അബ്ദുല്ലക്കുട്ടിക്ക് നേടാനായത് വെറും 67297 വോട്ടുകൾ മാത്രം. 10,99,356ത്തിലേറെ വോട്ടുകൾ പോൾ ചെയ്തിടത്താണ് ബി.ജെ.പിയുടെ ദയനീയ പ്രകടനം. 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ 82,332വോട്ടുകൾ നേടിയ ഇടത്താണ് ബി.ജെ.പിയുടെ വോട്ടുകൾ വലിയ രീതിയിൽ കുറഞ്ഞത്. പുതിയ വോട്ടുകൾ വർധിച്ചിട്ടും വോട്ടെണ്ണം കുറഞ്ഞത് ബി.ജെ.പിയിൽ അബ്ദുല്ലക്കുട്ടിയുടെ നില പരുങ്ങലിലാക്കും.
കൂടുവിട്ടെത്തിയ അബ്ദുല്ലക്കുട്ടിക്ക് ദേശീയ ഉപാധ്യക്ഷനെന്ന വലിയ പദവിയാണ് ബി.ജെ.പി നൽകിയിരുന്നത്. ഇതിൽ സംസ്ഥാന നേതൃത്വത്തിലെ പലർക്കും അമർശവുമുണ്ടായിരുന്നു. തങ്ങളുടെ തീവ്രമുഖം നേർപ്പിക്കാനും ന്യൂനപക്ഷങ്ങളിൽ ചെറിയ വിഭാഗത്തെയെങ്കിലും ആകർഷിക്കാനും അബ്ദുല്ലക്കുട്ടിക്ക് കഴിയുമെന്നായിരുന്നു ബി.ജെ.പി കണക്കുകൂട്ടൽ.
ആകെ പോൾ ചെയ്ത വോട്ടിന്‍റെ 6.27 മാത്രമാണ് അബ്ദുല്ലക്കുട്ടിക്ക് നേടാനായത്. 2019ൽ വി.ഉണ്ണികൃഷ്ണൻ 7.96 ശതമാനവും 2017 ഉപതെരഞ്ഞെടുപ്പിൽ 7.02 ശതമാനവും വോട്ട് ബി.ജെ.പിക്ക് ഉണ്ടായിരുന്നു. മലപ്പുറത്തെ ലക്ഷ്യമാക്കി ബി.ജെ.പി രാജ്യമൊട്ടാകെ വിദ്വേഷ പ്രചാരണം നടത്തുേമ്പാഴും മലപ്പുറത്തെ മഹാഭൂരിപക്ഷം വരുന്ന ഹിന്ദുക്കൾ ബി.ജെ.പിയെ തിരസ്കരിക്കുന്നുവെന്ന രാഷ്ട്രീയ കൗതുകവും വിഷയത്തിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.