മലപ്പുറം: നരേന്ദ്രമോദിയുടെ പിന്തുണയോടെ മലപ്പുറം നഗരത്തെ സ്മാർട്ട് സിറ്റിയാക്കുമെന്ന് മലപ്പുറം ലോക്സഭ മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി എ.പി അബ്ദുല്ലക്കുട്ടി. മലപ്പുറത്തെ മഹാ ഭൂരിപക്ഷംപേരും നല്ലവരാണെന്നും തീവ്രവാദികൾ ചെറിയ ന്യൂനപക്ഷം മാത്രമാണെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
''മലപ്പുറത്തെ രണ്ട് ഉപതെരഞ്ഞെടുപ്പുകളുടെയും ചിലവ് കുഞ്ഞാലിക്കുട്ടിയുടെ വീട്ടിൽ നിന്നും ഈടാക്കണം. ഈ തെരഞ്ഞെടുപ്പിൽ മലപ്പുറവും കേരളവും ദേശീയ രാഷ്ട്രീയത്തിനൊപ്പം നിൽക്കണം. കേരളത്തിലെ എട്ട് ലക്ഷം ഹെക്ടർ കൃഷി ഒന്നര ലക്ഷം ഹെക്ടർ കൃഷിയായി കുറഞ്ഞു. ഇന്ത്യയിൽ ഏറ്റവും തൊഴിലില്ലായ്മ വർധിച്ചിരിക്കുന്ന സംസ്ഥാനമാണ് കേരളം. എൽ.ഡി.എഫും യു.ഡി.എഫും ജനങ്ങളുടെ രാഷ്ട്രീയ മനസ്സും വികസനവും മുരിടിപ്പിച്ചിരിക്കുകയാണ്. കേരളത്തിലും ബി.ജെ.പി അധികാരത്തിൽ വരും.''
''മലപ്പുറം മാറുമെന്നാണ് പ്രതീക്ഷ. കേരളത്തിലെ പെട്രോൾവില വർധനവിന് ഉത്തരവാദി പിണറായിയും തോമസ് ഐസക്കുമാണ്. പെട്രോൾ വില ജി.എസ്.ടിയിൽ ഉൾപ്പെടുത്താൻ പറഞ്ഞപ്പോൾ കേരളം എതിർത്തിരുന്നു. ഞാൻ മാഹിയിൽ നിന്നും ഡീസൽ അടിച്ചതുകൊണ്ടുതന്നെ അഞ്ചുരൂപ കുറവാണ്. പെട്രോൾ വിലയെക്കുറിച്ച് കോൺഗ്രസ് പണ്ട് ചെയ്തതുപോലെ ആഗോള പ്രതിഭാസമെന്ന് പറഞ്ഞ് കൈയ്യൊഴുന്നില്ല. നരേന്ദ്രമോദിയുടെ ഭരണം മുന്നേറുേമ്പാൾ പെട്രോൾ മാഫിയയെ നിലക്ക് നിർത്തും'' -അബ്ദുല്ലക്കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.