കൊച്ചി: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) പോലുള്ള ക്ലബുകൾ അംഗങ്ങൾക്ക് നൽകുന്ന സാധനങ്ങൾക്കും സേവനത്തിനും ജി.എസ്.ടി ബാധകമാക്കിയ നിയമ ഭേദഗതി ശരിവെച്ച് ഹൈകോടതി. കേന്ദ്ര ജി.എസ്.ടി വിഭാഗം നൽകിയ നോട്ടീസിന്‍റെ അടിസ്ഥാനത്തിൽ സ്വത്ത് സംബന്ധിച്ച വിവരങ്ങൾ കൈമാറാൻ ഐ.എം.എക്ക് നിർദേശവും നൽകി.
ജി.എസ്.ടി അധികൃതർ നൽകിയ നോട്ടീസ് ചോദ്യം ചെയ്ത് ഐ.എം.എ കേരള സ്റ്റേറ്റ് ബ്രാഞ്ച് നൽകിയ ഹരജിയാണ് ജസ്റ്റിസ് ദിനേശ് കുമാർ സിങ് പരിഗണിച്ചത്. ഹരജി കോടതി തീർപ്പാക്കി.
ഐ.എം.എ നൽകുന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ജി.എസ്.ടി വിഭാഗം കൊച്ചി സോണൽ അഡീഷനൽ ഡയറക്ടർ ജനറലും കോഴിക്കോട് റീജനൽ യൂനിറ്റ് ഡെപ്യൂട്ടി ഡയറക്ടറും മൂല്യനിർണയം പൂർത്തിയാക്കണമെന്ന് കോടതി നിർദേശിച്ചു. ഹരജിക്കാർ സഹകരിക്കണം. അതുവരെ കർശന നടപടി പാടില്ലെന്ന ഇടക്കാല ഉത്തരവ് തുടരുമെന്നും കോടതിപറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.