കോഴിക്കോട്: മന്ത്രിസഭയുടെ അവസാന നാളിലെടുക്കുന്ന തീരുമാനങ്ങൾ തെരഞ്ഞെടുപ്പ് സ്റ്റണ്ടുകൾ മാത്രമാണെന്നും കഴിഞ്ഞ അഞ്ച് കൊല്ലമെടുക്കാത്ത കാര്യം അവസാനമെടുക്കുന്നത് ജനങ്ങളെ പറ്റിക്കാനാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐശ്വര്യ കേരള യാത്രയുടെ വ്യാഴാഴ്ചത്തെ പ്രയാണം തുടങ്ങും മുമ്പ് വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിൻവാതിലിലൂടെയുള്ള പാർട്ടിക്കാരുടെയും ബന്ധുക്കളുടെയും ആയിരക്കണക്കിന് നിയമനം സ്ഥിരപ്പെടുത്താൻ നോക്കുേമ്പാൾ പി.എസ്.സി. റാങ്ക് ലിസ്റ്റ് നീട്ടുമെന്ന പ്രഖ്യാപനം പൊള്ളത്തരവും യുവജന രോഷം തടയാനുള്ള അടവുമാണ്. ഉള്ള ഒഴിവ് മുഴുവൻ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി ഒഴിവില്ലാതാവുേമ്പാൾ റാങ്ക് ലിസ്റ്റ് നീട്ടിയിട്ടെന്ത് കാര്യം.
കോടതിയിൽ ചോദ്യം ചെയ്താൽ തള്ളിപ്പോവുന്ന ഈ നടപടി യു.ഡി.എഫ് അധികാരത്തിൽവന്നാൽ പുനഃപരിശാധിക്കും. സ്വർണക്കടത്തിൽ ശിവശങ്കറിന് ജാമ്യം കിട്ടിയത് കേന്ദ്ര-കേരള സർക്കാറുകൾ നിയന്ത്രിക്കുന്ന ബി.ജെ.പിയുടെയും-സിപിഎമ്മിെൻറയും ഒത്തുകളിയാണ്.കേന്ദ്ര സർക്കാർ കൊണ്ടുവന്ന പരിസ്ഥിതിലോല പ്രേദശങ്ങൾ സംബന്ധിച്ച കരട് വിജ്ഞാപനം സംബന്ധിച്ച് സംസ്ഥാന സർക്കാർ അഭിപ്രായ രൂപവത്കരണത്തിന് സർവ കക്ഷിയോഗം വിളിക്കണം.
മലയോരമേഖലയെ ബാധിക്കുന്ന ഗുരുതര പ്രശ്നമാണിത്. ശബരിമല വിഷയത്തിൽ സി.പി.എം നിലപാട് മാറ്റിയെങ്കിൽ കോടതിയിൽ സർക്കാർ സത്യവാങ്മൂലം തിരുത്തിക്കൊടുക്കണം. ശബരിമലകാര്യത്തിൽ യു.ഡി.എഫ് വന്നാൽ നിയമനിർമ്മാണം നടത്തും. യു.ഡി.എഫിലുള്ള കക്ഷികളുമായി മാത്രമേ തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കുള്ളൂ. ക്രിസ്ത്യൻ നാടാർ വിഭാഗങ്ങൾക്ക് സംവരണം നൽകിയത് സ്വാഗതം ചെയ്യുന്നു. സംവരണം കൊണ്ട് പ്രയോജനം കിട്ടുമോയെന്നതാണ് പ്രധാനമെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.