പി.ടി​.എ തീ​രു​മാ​നി​ച്ചാ​ൽ മി​ക്‌​സ​ഡ്‌ സ്‌​കൂ​ളിനും ന്യൂ​ട്ര​ൽ യൂ​ണി​ഫോ​മി​നും അം​ഗീ​കാ​രം ന​ൽ​കും- വി. ശിവൻകുട്ടി

മ​ല​പ്പു​റം: സം​സ്ഥാ​ന​ത്ത് പി.ടി​.എ തീ​രു​മാ​നി​ച്ചാ​ൽ മി​ക്‌​സ​ഡ്‌ സ്‌​കൂ​ളി​നും ജെൻഡർ സ്കൂൾ യൂണിഫോമിനും അം​ഗീ​കാ​രം ന​ൽ​കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. ബോ​യ്സ്, ഗേ​ൾ​സ് സ്കൂ​ളു​ക​ൾ കു​റ​ക്കാമെന്നാണ് തീരുമാനം. കു​ട്ടി​ക​ൾ ഒ​ന്നി​ച്ചി​രു​ന്ന്‌ പ​ഠി​ക്കു​ന്ന​തി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

അതേസമയം, സംസ്ഥാനത്ത് ജെന്‍ഡന്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേല്‍പ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടില്ലെന്ന് ശിവന്‍കുട്ടി പറഞ്ഞു. ജെന്‍ഡന്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാരിന് നീക്കമുണ്ടെന്ന് ചില സംഘടനകള്‍ക്ക് തെറ്റിദ്ധാരണ ഉണ്ട്. അങ്ങിനെ ഒരു നീക്കം സര്‍ക്കാരിനില്ലെന്നും ഇത് നടപ്പാക്കണമോയെന്ന് തീരുമാനിക്കേണ്ടത് പി.ടി.എ ആണെന്നും മന്ത്രി പറഞ്ഞു.

നി​ല​വി​ലെ സ്കൂ​ൾ സ​മ​യം മാ​റ്റി​ല്ല. സം​സ്ഥാ​ന​ത്ത് ഇത്തവണ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ കു​ട്ടി​ക​ളെ​ത്തിയിട്ടുണ്ട്. ഒ​മ്പ​ത് ല​ക്ഷ​ത്തോ​ളം കു​ട്ടി​ക​ള്‍ പു​തു​താ​യി അ​ഡ്‌​മി​ഷ​നെ​ടു​ത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

Tags:    
News Summary - Approval for Mixed School gender nuetral uniform -V. Shivankutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.