മോന്‍സ​ണിന്‍റെ പുരാവസ്തുശേഖരത്തിലെ 35 വസ്​തുക്കൾ വ്യാജമെന്ന്​ പുരാവസ്തു വകുപ്പ്​

തിരുവനന്തപുരം: മോന്‍സൺ മാവുങ്കലി​െൻറ പുരാവസ്തുശേഖരത്തിലെ 35 വസ്​തുക്കൾ വ്യാജമെന്ന് സംസ്ഥാന പുരാവസ്തു വകുപ്പി​െൻറ റിപ്പോര്‍ട്ട്. ക്രൈംബ്രാഞ്ചി​െൻറ ആവശ്യപ്രകാരം പുരാവസ്തു വകുപ്പ് നടത്തിയ പരിശോധനയിലാണ്​ ഇക്കാര്യം വ്യക്തമായത്​.

മോൻസണി​െൻറ വീട്ടിൽനിന്ന്​ പിടിച്ചെടുത്ത വസ്​തുക്കളുടെ കാലപ്പഴക്കം പരിശോധിക്കാൻ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്​ സംഘം തീരുമാനിച്ചിരുന്നു. ഔദ്യോഗിക സ്ഥിരീകരണം ആവശ്യമായതിനാലാണ്​ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പുരാവസ്തു വകുപ്പിനോട് ആവശ്യപ്പെട്ടത്.

കാലപ്പഴക്കമോ മൂല്യമോ ഇല്ലാത്ത വസ്​തുക്കളാണ്​ പിടിച്ചെടുത്തതെന്ന്​ റിപ്പോർട്ടിൽ പറയുന്നു. പലതും കൃത്രിമമായി നിർമിച്ചതാണ്.​​ ടിപ്പുവി​െൻറ സിംഹാസനം, ഓട്ടുപാത്രങ്ങള്‍, വിളക്കുകള്‍, തംബുരു തുടങ്ങിയവയെല്ലാം വ്യാജമാണെന്നാണ് കണ്ടെത്തല്‍. ശബരിമല ചെമ്പോലയില്‍ വിശദ പരിശോധന വേണമെന്നും റിപ്പോർട്ടിലു​ണ്ട്​. പ്രാഥമിക റിപ്പോര്‍ട്ടാണ്​ പുരാവസ്തു വകുപ്പ് ക്രൈംബ്രാഞ്ചിന് കൈമാറിയത്​. കൂടുതല്‍ വസ്തുക്കളുടെ പരിശോധന വരുംദിവസങ്ങളിൽ പൂർത്തിയാക്കി റി​േപ്പാർട്ട് കൈമാറുമെന്ന്​ പുരാവസ്​തു വകുപ്പ്​ വൃത്തങ്ങൾ അറിയിച്ചു. ​

മോൻസണിനെതിരെ എൻഫോഴ്‌സ്‌മെൻറ്​ ഡയറക്ടറേറ്റും (ഇ.ഡി) കേസെടുത്തിട്ടുണ്ട്​. ബിസിനസി​െൻറ മറവിൽ കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടോയെന്ന് സംശയിച്ചാണിത്. കൂടുതൽ വിവരങ്ങൾ സംസ്ഥാന പൊലീസിനോട് ഇ.ഡി ആരാഞ്ഞിട്ടുണ്ട്. വസ്​തുക്കളുടെ പരിശോധന ഫലം ചേർത്തുള്ള റിപ്പോർട്ടാകും കേന്ദ്ര ഏജൻസിക്ക്​ സംസ്ഥാന പൊലീസ്​ നൽകുകയെന്നാണ്​ വിവരം.

മോൻസൺ ചില ഉന്നതരുടെ ബിനാമിയാണെന്നും പുരാവസ്​തുക്കളുടെ മറവിൽ അനധിക​ൃത സമ്പാദ്യം വിദേശത്തേക്ക്​ കടത്തി​യെന്നും സംശയമുണ്ട്​. ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താനും കേസി​െൻറ പുരോഗതിയിലും പുരാവസ്​തുവകുപ്പി​െൻറ റിപ്പോർട്ട്​ നിർണായകമാകുമെന്നാണ്​ ക്രൈംബ്രാഞ്ചി​​െൻറ പ്രതീക്ഷ.

Tags:    
News Summary - Archaeological Department says 35 items in Monson's collection are fake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.