കോട്ടക്കൽ: കോവിഡ് ഇല്ലാത്ത ഭാഗങ്ങളിൽ കണ്ടെയ്ൻമെൻറ് സോൺ. ഉള്ള ഭാഗങ്ങളിൽ നിയന്ത്രണങ്ങളില്ല. കോട്ടക്കലിൽ അഞ്ഞൂറിലധികം പേർക്കാണ് കോവിഡ്.
എന്നാൽ, 30 പേരുള്ള എടരിക്കോടും ഒതുക്കുങ്ങലിലുമാണ് കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിച്ചിരിക്കുന്നത്. പല വാർഡുകളിലും നേരേത്ത രോഗമുക്തരായവരാണ്. ഈ വാർഡുകളും ഉൾപ്പെടുത്തിയാണ് പ്രഖ്യാപനം നടന്നത്. പല പഞ്ചായത്തുകളിലും സമാന സ്ഥിതിയാണ്. അസുഖബാധിതരുള്ള കോട്ടക്കലിൽ നിയന്ത്രണങ്ങൾ പാലിക്കുന്നില്ല.
കലക്ടർ നേരിട്ട് നടത്തിയ പരിശോധനയിൽ മൂന്ന് സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയത്. ഒതുക്കുങ്ങലിൽ 10ലധികം വാർഡുകളും എടരിക്കോട് എട്ട് വാർഡുകളിലുമാണ് നിയന്ത്രണങ്ങൾ. ഇവിടെ പല വാർഡുകളിലും കോവിഡ് ബാധിതരില്ല.
സെക്ടറൽ മജിസ്ട്രേറ്റുമാർ തയാറാക്കിയ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് പല ഭാഗത്തും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഇതോടെ നിസ്സഹായരാണ് ആരോഗ്യപ്രവർത്തകർ. പലരും റിപ്പോർട്ട് വന്നതിന് ശേഷമാണ് വിവരങ്ങൾ അറിയുന്നത്. ഇതോടെ വ്യാപാരികളടക്കമുള്ളവർക്ക് മറുപടി പറയേണ്ട സ്ഥിതിയാണ്. വിഷയത്തിൽ അവ്യക്തത നീക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.