പുതുപ്പള്ളിയിലെ ഭൂരിപക്ഷത്തെ ചൊല്ലി തർക്കം, മുൻ സി.പി.എം പ്രവർത്തകന് വെട്ടേറ്റു; ബ്രാഞ്ച് സെക്രട്ടറി കസ്റ്റഡിയിൽ

കാലടി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് മുൻ സി.പി.എം പ്രവർത്തകന് വെട്ടേറ്റു. കാലടി പൊതിയക്കര സ്വദേശിയും ലോറി ഡ്രൈവറുമായ കുന്നേക്കാടൻ ജോൺസനാണ് വെട്ടേറ്റത്.

തലക്ക് ഗുരുതര പരിക്കേറ്റ ജോൺസനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില അതീവ ഗുരുതരമാണ്. സി.പി.എം പൊതിയക്കര ബ്രാഞ്ച് സെക്രട്ടറി കുന്നേക്കാടൻ ദേവസിയാണ് ആക്രമിച്ചതെന്ന് ജോൺസൻ പറഞ്ഞു. ഇതേതുടർന്ന് ദേവസിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഏത് സ്ഥാനാർഥി ജയിക്കുമെന്നത് സംബന്ധിച്ച് ഇന്നലെ ഇരുവരും തമ്മിൽ തർക്കം നടന്നിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് ഇന്ന് ആക്രമണം നടന്നത്. ബൈക്കിലെത്തിയ മൂന്നംഗ സംഘം ആക്രമിച്ചെന്നാണ് ജോൺസന്‍റെ മൊഴി. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.

Tags:    
News Summary - Argument over majority in Puthuppally By Election, one person gets attacked in Kalady

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.