തിരുവനന്തപുരം: നിയുക്ത കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തലസ്ഥാനത്തെത്തി. രാജ്യാന്തര വിമാനത്താവള ത്തിൽ മന്ത്രിമാരായ എ.കെ ബാലൻ, ഇ. ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവർ ചേർന്ന് സ്വ ീകരിച്ചു. ഗാർഡ് ഒാഫ് ഹോണർ സ്വീകരിച്ച ആരിഫ് മുഹമ്മദ് ഖാൻ രാജ് ഭവനിലേക്ക് പോയി.
സംസ്ഥാനത്തിന്റെ 22മത് ഗവർണറാ യി ആരിഫ് മുഹമ്മദ് ഖാൻ നാളെ സത്യപ്രതിജ്ഞ ചെയ്യും. ഗവർണർ പി. സദാശിവം കാലാവധി പൂർത്തിയാക്കിയതിനെ തുടർന്ന ാണ് പുതിയ ഗവർണറെ കേന്ദ്ര സർക്കാർ നിയോഗിച്ചത്.
ഡൽഹി ജാമിഅ മില്ലിയ സ്കൂൾ, അലീഗഢ്, ലഖ്നോ സർ വകലാശാലകളിലായി പഠനം പൂർത്തിയാക്കിയ ആരിഫ് മുഹമ്മദ് ഖാൻ യു.പി മുൻമുഖ്യമന്ത്രി ചരൺ സിങ് രൂപം നൽകിയ ഭാരതീയ ക്രാന്തിദൾ വഴിയാണ് രാഷ്്ട്രീയത്തിൽ എത്തിയത്. ആദ്യ മത്സരത്തിൽ തോറ്റെങ്കിലും 26ാം വയസ്സിൽ, 1977ൽ യു.പി നിയമസഭാംഗമായി. 1980 മുതൽ കോൺഗ്രസിനൊപ്പം. അക്കൊല്ലം കാൺപുരിൽ നിന്നും 1984ൽ ബഹ്റൈച്ചിൽ നിന്നും ലോക്സഭാംഗമായി.
മുസ്ലിം സ്ത്രീകളുടെ ജീവനാംശവുമായി ബന്ധപ്പെട്ട് 1986ൽ ദേശീയ ശ്രദ്ധ നേടിയ ഷാബാനു കേസിലെ സുപ്രീംകോടതി വിധി മറികടക്കാൻ രാജീവ് ഗാന്ധി സർക്കാർ കൊണ്ടുവന്ന മുസ്ലിം വനിത വിവാഹമോചന അവകാശ സംരക്ഷണ നിയമം കോൺഗ്രസിന്റെ മതേതര സ്വഭാവത്തിന് എതിരാണെന്ന് കുറ്റപ്പെടുത്തി സഹമന്ത്രി സ്ഥാനം രാജിവെച്ച് പാർട്ടി വിട്ട ആരിഫ് മുഹമ്മദ് ഖാൻ ജനതാദളിൽ ചേർന്നു. 1989ൽ ജനതാദൾ ടിക്കറ്റിൽ േലാക്സഭയിൽ എത്തി; ജനതാദൾ സർക്കാറിൽ വ്യോമയാന മന്ത്രിയായി.
’98ൽ ജനതാദളും വിട്ടു. പിന്നെ ബി.എസ്.പിയിൽ. ബഹ്റൈച്ചിൽ നിന്ന് വീണ്ടും മത്സരിച്ചു ജയിച്ചു. 2004ലാണ് ബി.ജെ.പിയിൽ ചേർന്നത്. അക്കൊല്ലം ലോക്സഭ തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിച്ചെങ്കിലും തോറ്റു. രണ്ടു മൂന്നു വർഷത്തിനകം സജീവ ബി.ജെ.പി പ്രവർത്തനവും വിട്ടു. എന്നാൽ, അനുഭാവ നിലപാട് തുടർന്നു.
ആരിഫ് മുഹമ്മദ് ഖാനും ഭാര്യ രേഷ്മയും ചേർന്ന് ഭിന്നശേഷിക്കാർക്കായി ‘സമർപ്പൺ’ എന്ന സ്ഥാപനം നടത്തി വരുന്നുണ്ട്. വിദ്യാർഥികാലം മുതൽ എഴുതിയ നിരവധി പുസ്തകങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.