അരിക്കൊമ്പൻ ഫാൻസുകാരെ നാട്ടുകാർ തടഞ്ഞു

അടിമാലി: ചിന്നക്കനാൽ സിമന്‍റുപാലത്തിന് സമീപം അരിക്കൊമ്പൻ ഫാൻസുകാരെ നാട്ടുകാർ തടഞ്ഞു. ഞായറാഴ്ച രാവിലെയാണ് ഒരു സ്ത്രീ ഉൾപ്പെടെ ഏഴംഗങ്ങളുള്ള മൃഗസ്നേഹികൾ വാഹനത്തിൽ സിമന്റുപാലത്തെത്തിയത്.

അരിക്കൊമ്പൻ ഫാൻസുകാർ എത്തിയതറിഞ്ഞ് ഇരുപതോളം നാട്ടുകാരും ഇവിടെയെത്തി. തുടർന്ന് അരിക്കൊമ്പനെച്ചൊല്ലി ഇരുകൂട്ടരും തമ്മിൽ വാക്​തർക്കത്തിലേർപ്പെട്ടു. അരിക്കൊമ്പനെ തിരികെയെത്തിക്കണമെന്ന് മൃഗസ്നേഹികളിലൊരാൾ പറഞ്ഞതാണ് തർക്കത്തിലേക്ക് നയിച്ചത്. വാക്​തർക്കം രൂക്ഷമായെങ്കിലും ഇരുവിഭാഗവും പിന്നീട് പിരിഞ്ഞു.

Tags:    
News Summary - Arikomban fans were stopped by locals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.