പോപുലർ ഫ്രണ്ട് പ്രവര്‍ത്തകൻെറ അറസ്​റ്റ്​: യു.പി പൊലീസ് വടകരയി​ൽ

വടകര: അറസ്​റ്റിലായ പോപുലർ ഫ്രണ്ട് പ്രവര്‍ത്തകനെകുറിച്ചുള്ള വിവരങ്ങൾ അറിയാന്‍ ഉത്തര്‍പ്രദേശ് പൊലീസ് വടകരയിലെത്തി. വടകര പുതുപ്പണം സ്വദേശി ഫിറോസി‍ൻെറ മേല്‍വിലാസം സംബന്ധിച്ച് വ്യക്തത വരുത്താനാണ് ഇവരെത്തിയതെന്ന്​ റൂറല്‍ പൊലീസ് അറിയിച്ചു.

വടകരയില്‍ ഫിറോസ് മുമ്പ്​ താമസിച്ച സ്ഥലത്തും വാടകവീട്ടിലും പുതിയ വീടി‍ൻെറ നിർമാണം നടക്കുന്ന സ്ഥലത്തും പൊലീസെത്തി. കോഴിക്കോട് റൂറല്‍ പൊലീസി‍ൻെറ സഹായത്തോടെയാണ് യു.പി പൊലീസ് വടകരയിലെ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത്.

ബിഹാറില്‍ പോപുലര്‍ ഫ്രണ്ടി‍ൻെറ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനായി പോയതായിരുന്നു ഫിറോസ്. അവിടെനിന്ന്​ കഴിഞ്ഞ 11ന് രാവിലെ 5.30 നാണ് മും​ൈബയിലേക്ക് പുറപ്പെട്ടത്. 11ന് വൈകീട്ട് 5.40 വരെ ഓണ്‍ലൈനിലും ഫോണിലും ഫിറോസിനെ ലഭിച്ചിരുന്നു. പിന്നീട്, സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വിവരമൊന്നും ലഭിച്ചില്ല.

തുടര്‍ന്ന്, നടത്തിയ അന്വേഷണത്തിലാണ് ഉത്തര്‍പ്രദേശിലെ സ്പെഷല്‍ ടാസ്ക് ഫോഴ്സ് അറസ്​റ്റ്​ ചെയ്തതായി അറിയുന്നത്. ഫിറോസിനൊപ്പം, പന്തളം സ്വദേശിയായ അന്‍ഷാദും അറസ്​റ്റിലായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.