തിരുവനന്തപുരം: രാജ്യസഭ എം.പിയും ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ മുന്‍ സെക്രട്ടറിയുമായിരുന്ന എ.എ. റഹീം എം.പിക്കെതിരെ അറസ്റ്റ് വാറന്‍റ്. എസ്.എഫ്.ഐയുടെ കേരള യൂനിവേഴ്സിറ്റി സമരത്തിനിടെ സ്റ്റുഡന്‍റ്സ് സെന്‍റര്‍ സർവിസസ് മേധാവിയും പ്രഫസറുമായ ഡോ. വിജയ ലക്ഷ്മിയെ തടഞ്ഞുവെച്ച കേസിലാണ് നടപടി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് അഭിനമോള്‍ രാജേന്ദ്രന്‍റെതാണ് ഉത്തരവ്.

കേസ് പരിഗണിച്ചപ്പോൾ ഒന്നാം പ്രതി റഹീം അടക്കം കേസിലെ 12 പ്രതികളും കോടതിൽ ഹാജരായിരുന്നില്ല. തുടർന്നാണ് കോടതി മുഴുവൻ പ്രതികൾക്കും അറസ്റ്റ് വാറന്‍റ് നൽകിയത്. എ.എ. റഹീം, മുൻ എസ്.എഫ്.ഐ പ്രവർത്തകർ എസ്. അഷിദ, ആർ. അമൽ, പ്രദിൻ സാജ് കൃഷ്ണ, എസ്.ആർ. അബു, ആദർശ് ഖാൻ, ജെറിൻ, എം. അൻസാർ, മിഥുൻ മധു, വി.എ. വിനേഷ്, അപർണ ദത്തൻ, ബി.എസ്. ശ്രീന എന്നിവരാണ് കേസിലെ ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള പ്രതികൾ.

നേരത്തെ സമര കേസ് പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹരജി കോടതി തള്ളിയിരുന്നു.

Tags:    
News Summary - Arrest warrant issued for A.A. Rahim MP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.