കോഴിക്കോട്: പ്രമുഖ ചിത്രകാരൻ കെ. പ്രഭാകരൻ അന്തരിച്ചു. 71 വയസ്സായിരുന്നു. വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി എട്ടോടെയാണ് മരണം. കോഴിക്കോട് കണ്ണാടിക്കലിൽ പരേതനായ കുന്നുമ്മൽ കൃഷ്ണെൻറയും ലക്ഷ്മിയുടെയും മകനാണ്.
തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്സ്, ബറോഡ എം .എസ് സർവകലാശാല എന്നിവിടങ്ങളിൽ പഠനശേഷം ഇന്ത്യൻ റാഡിക്കൽ പെയിേൻറഴ്സ് ആൻഡ് സ്കൾപ്റ്റേഴ്സ് അസോസിയേഷെൻറ ഭാഗമായി ഇന്ത്യക്കകത്തും പുറത്തുമായി നിരവധി പ്രദർശനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. ബറോഡയിലെ മഹാരാജാ സായാജിറാവു സർവകലാശാലയിലെ ചിത്ര കലാവിഭാഗത്തിൽ അധ്യപകനായിരുന്നു. ചിന്ത രവിയുടെ സഹോദരനാണ്.
1995ൽ കേന്ദ്രസർക്കാറിെൻറ സീനിയർ ഫെലോഷിപ്പും 2000ൽ കേരള ലളിതകലാ അക്കാദമിയുടെ മുഖ്യസംസ്ഥാന പുരസ്കാരവും ലഭിച്ചു. പ്രമുഖ ചിത്രകാരി കബിത മുഖോപാധ്യായയാണ് ഭാര്യ. 1985 ൽ അജയ് ദേസായിക്കൊപ്പം ബോംബെയിലെ ഗാലറി 7ൽ നടന്ന ചിത്ര പ്രദർശനത്തിലും 1987ൽ ഇന്ത്യൻ റാഡിക്കൽ ഗ്രൂപ്പിെൻറ ബറോഡ, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽ നടന്ന മൂന്ന് പ്രദർശനങ്ങളിലും പങ്കെടുത്തു. പാരീസ്, വിൽസ, ജനീവ എന്നിവടങ്ങളിൽ നടന്ന പ്രദർശനത്തിലും പങ്കെടുത്തിട്ടുണ്ട്.
ദ ഗ്രേറ്റ് പ്രൊസെഷൻ എന്ന പേരിൽ സഹയാത്രികയായ കബിത മുഖോപാധ്യായോടൊപ്പം 2000 - 07ൽ കേരളത്തിൽ 14 പ്രദർശനങ്ങൾ നടത്തി. പേരിട്ടിട്ടില്ലാത്ത കുറച്ച് ജലഛായ, ചാർകോൾ ചിത്രങ്ങൾ കൊച്ചി മുസിരിസ് ബിനാലെയിൽ പ്രദർശിപ്പിച്ചിരുന്നു. ചിത്രകാരനുമായി ബന്ധപ്പെട്ട കൂട്ടുകാർ, കുടുംബം, പ്രകൃതി, രാഷ്ട്രീയം, ഓർമകൾ തുടങ്ങിയവയാണ് ഈ കാൻവാസുകളിൽ വരച്ചത്.
കേരള ലളിതകലാ അക്കാദമിയുടെ ഫെലോഷിപ്പ് (2014), കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന പുരസ്കാരം (2000), കേന്ദ്രസർക്കാറിെൻറ സീനിയർ ഫെലോഷിപ്പ് (1995) എന്നിവക്കർഹനായി. മക്കൾ: കിഷൻ (സ്പൈസസ് ബോർഡ് ഹൈദരാബാദ്), കബീർ (ഫോറസ്ട്രി വിദ്യാർഥി, അരുണാചൽ പ്രദേശ്) കൃഷ്ണ, നിരഞജന. മറ്റ് സഹോദരങ്ങൾ: ഭാരതി, സുമതി, ലളിത, ശശിധരൻ, പരേതരായ ഭാസ്കരൻ, കെ. സുധാകരൻ. മരുമകൾ: ധന്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.