മാറ്റിവച്ച ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി 16 മുതൽ

ആലപ്പുഴ: ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി നടത്തുന്നതിനുള്ള വിജ്ഞാപനം പുറത്തിറക്കി സര്‍ക്കാര്‍ . വള്ളംകളി ആറു സ്ഥലങ്ങളിലായി നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. നവംബര്‍ 16 മുതൽ ഡിസംബര്‍ 21വരെയായിരിക്കും വള്ളംകളി നടക്കുക. ആദ്യ മത്സരം നവംബര്‍ 16ന് താഴത്തങ്ങാടിയിൽ നടക്കും.

താഴത്തങ്ങാടിക്ക് പുറമെ കൈനകരി, പാണ്ടനാട്, കരുവാറ്റ, കായംകുളം, കൊല്ലം എന്നിവിടങ്ങളിലും മത്സരം നടക്കും. ഡിസംബര്‍ 21ന് കൊല്ലം പ്രസിഡന്‍റ് ട്രോഫിയോടെയായിരിക്കും വള്ളംകളി സമാപിക്കുക. വയനാട് ദുരന്തത്തെ തുടർന്ന് വള്ളംകളി മാറ്റിവെച്ചതിനു പിന്നാലെ ആശങ്കകൾ അറിയിച്ച് ബോട്ട് ക്ലബ്ബുകള്‍ രം​ഗത്തെത്തിയിരുന്നു. മത്സരം ഉപേക്ഷിച്ചതോടെ ലീഗ് മുന്നില്‍ കണ്ട് പണമിറക്കുകയും പരിശീലനം നടത്തുകയും ചെയ്ത ക്ലബ്ബുകളും വള്ളംകളി സമിതികളും ക്ലബ്ബുകളും സാമ്പത്തിക പ്രതിസന്ധിയിലായി. ഇവരുടെ ആവശ്യം വലിയ ചർച്ചയാവുകയും ചെയ്തിരുന്നു.

വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ മാറ്റിവെച്ച നെഹ്റു ട്രോഫി മത്സരം നടത്തിയിരുന്നെങ്കിലും ചാമ്പ്യൻസ് ബോട്ട് ലീഗിന്‍റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയായിരുന്നു.

Tags:    
News Summary - Champions Boat League race from 16

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.