തിരൂർ സതീശന് പിന്നിൽ ഞാനാണെന്ന് വരുത്താൻ ശ്രമം, രാഷ്ട്രീയത്തിൽ നിന്ന് ഇല്ലാതാക്കാൻ ആരു വിചാരിച്ചാലും സാധിക്കില്ല -ശോഭ സുരേന്ദ്രൻ

തൃശൂർ: കേരള രാഷ്ട്രീയത്തിൽ നിന്ന് തന്നെ ഇല്ലാതാക്കാൻ ശ്രമം നടക്കുകയാണെന്നും ആരു വിചാരിച്ചാലും അത് സാധിക്കില്ലെന്നും ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ. കൊടകര കുഴൽപ്പണക്കേസിൽ പുതിയ വെളിപ്പെടുത്തൽ നടത്തിയ ബി.ജെ.പി മുൻ തൃശൂർ ഓഫിസ് സെക്രട്ടറി തിരൂർ സതീശന് പിന്നിൽ താൻ ആണെന്നാണ് പ്രചാരണം. എന്ത് അടിസ്ഥാനത്തിലാണ് ഇത് പറയുന്നത്? തനിക്കെതിരെ ചിലർ പ്രവർത്തിക്കുകയാണെന്നും ശോഭ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

എന്ത് അടിസ്ഥാനത്തിലാണ് മാധ്യമങ്ങൾ തിരൂർ സതീശന് പിന്നിൽ ശോഭ സുരേന്ദ്രനാണെന്ന് പറയുന്നത്? ഇല്ലാത്ത ആരോപണങ്ങൾ കെട്ടിവെച്ച് എന്നെ വീട്ടിലിരുത്താമെന്നാണ് ധാരണയെങ്കിൽ അങ്ങനെ ശ്രമിക്കുന്നവന്‍റെ മുഖപടം ചീന്തിയെറിയാനുള്ള സ്വാധീനം ശോഭ സുരേന്ദ്രനുണ്ട് -അവർ പറഞ്ഞു.

ഇ.പി. ജയരാജനെതിരെയും ശോഭ ആരോപണമുന്നയിച്ചു. ഇ.പി ജയരാജന്‍ തനിക്കെതിരെ പ്രവര്‍ത്തിക്കുന്നു. കേരളത്തില്‍ മുഖ്യമന്ത്രി ഏറ്റവും വലിയ ഡോണായി പ്രവര്‍ത്തിക്കുകയാണ്. ശോഭ കേരളത്തില്‍ ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്ന ആളാണ് പിണറായി. വീണ വിജയന്‍റെ കൂട്ടുകാരിയാണ് കണ്ണൂരിലെ ദിവ്യയെന്നും ശോഭ സുരേന്ദ്രന്‍ ആരോപിച്ചു. ബി.ജെ.പിയിലേക്ക് വരാൻ ആഗ്രഹിച്ച് രാമനിലയത്തിൽ മുറിയെടുത്ത് താനുമായി ചർച്ച നടത്തിയ ആളാണ് ഇ.പി. ജയരാജനെന്നും ശോഭ പറഞ്ഞു. 

Tags:    
News Summary - Shobha Surendran press meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.