കേന്ദ്ര ഏജൻസികൾ സംസ്ഥാനങ്ങളെ തകർക്കാൻ ശ്രമിക്കുന്നുവെന്ന്​ അശോക്​ ഗെഹ്​ലോട്ട്​

തിരുവനന്തപുരം: കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച്​ സംസ്ഥാനങ്ങളെ തകർക്കാനാണ്​ കേന്ദ്രസർക്കാർ ശ്രമമെന്ന്​ രാജസ്ഥാൻ മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ട്​. രാജസ്ഥാനിൽ ജനകീയമായ പ്രതിരോധത്തിലൂടെയാണ്​ ഇതിനെ അതിജീവിച്ചതെന്നും ​അശോക്​ ഗെഹ്​ലോട്ട്​ പറഞ്ഞു.

കോൺഗ്രസ്​ മുക്​തഭാരതമാണ്​ ബി.ജെ.പി ലക്ഷ്യംവെക്കുന്നത്​. ഇതിനായി കോൺഗ്രസ്​ സർക്കാറുകളെ അട്ടിമറിക്കാൻ ശ്രമിക്കുന്നു. ഝാർഖണ്ഡ്​ സർക്കാറിനെ അട്ടിമറിക്കാനാണ്​ ഇപ്പോൾ ശ്രമമെന്നും ഗെഹ്​ലോട്ട്​ കുറ്റപ്പെടുത്തി.

കേരളത്തിൽ മാത്രമാണ്​ സി.പി.എമ്മുമായി പോരാട്ടമുള്ളത്​. കേന്ദ്രത്തിൽ ബി.ജെ.പിയാണ് മുഖ്യ എതിരാളിയെന്നും അശോക്​ ഗെഹ്​ലോട്ട്​ പറഞ്ഞു.

Tags:    
News Summary - Ashok Gehlot says central agencies are trying to destroy states

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.