ലഖ്നോ: സമാജ്വാദി പാർട്ടി നേതാവും എം.പിയുമായ അഅ്സം ഖാെൻറ മകനെ സർവകലാശാലയി ലെ റെയ്ഡ് തടയാൻ ശ്രമിച്ചെന്നാരോപിച്ച് യു.പി പൊലീസ് കസ്റ്റഡിയിൽ എടുത്തു. സംഭ വം പാർട്ടി പ്രവർത്തകരുടെ പ്രതിഷേധത്തിനിടയാക്കി. അഅ്സം ഖാൻ സ്ഥാപിച്ചതും അദ്ദേഹം ചാൻസലറുമായ റാംപുരിലെ മുഹമ്മദ് അലി ജൗഹർ സർവകലാശാലയിലെ റെയ്ഡിനിടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്താൻ ശ്രമിച്ചുവെന്നാരോപിച്ചാണ് മകനും എം.എൽ.എയുമായ അബ്ദുല്ല അഅ്സമിനെ കസ്റ്റഡിയിൽ എടുത്തത്.
മോഷ്ടിക്കപ്പെട്ട 2500 അപൂർവ പുസ്തകങ്ങൾ സർവകലാശാല ലൈബ്രറിയിൽനിന്നും കണ്ടെടുത്തതായും ചെവ്വാഴ്ച ആരംഭിച്ച റെയ്ഡ് തുടരുകയാണെന്നും ഡി.ജി.പി ഒ.പി സിങ് പറഞ്ഞു. ജൗഹർ സർവകലാശാല ലൈബ്രറിയിൽ 90,000ത്തോളം മോഷ്ടിക്കപ്പെട്ട പുസ്തകങ്ങൾ ഉണ്ടെന്ന് ആരോപിച്ച് ഓറിയൻറൽ കോളജ് ഓഫ് റാംപുരിലെ പ്രിൻസിപ്പൽ സുബൈർ ഖാൻ നൽകിയ പരാതിയിൽ കേസ് എടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. അബ്ദുല്ല അഅ്സമിനെ കസ്റ്റഡിയിൽ എടുത്തതിൽ ഗവർണർ ആനന്ദിബെൻ പട്ടേൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എസ്.പി സംസ്ഥാന പ്രസിഡൻറ് നരേഷ് ഉത്തമിെൻറ നേതൃത്വത്തിൽ രാജ് ഭവനിലേക്ക് മാർച്ച് നടത്തി.
എന്നാൽ, കൂടിക്കാഴ്ചക്ക് നേരത്തെ അനുമതി വാങ്ങാതിരുന്നതിനാൽ ഇവർക്ക് ഗവർണറെ കാണാനായില്ല. അബ്ദുല്ല അഅ്സമിനെ ബോധപൂർവം വ്യാജ കേസിൽ കുടുക്കി പീഡിപ്പിക്കുകയാണെന്നും നേതാക്കൾ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.