കൊണ്ടോട്ടി: 1957 മുതല്‍ കൊണ്ടോട്ടി മുസ്ലിം ലീഗിെൻറ തട്ടകമാണ്. ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും വിജയത്തെ പറ്റിയല്ല, ഭൂരിപക്ഷത്തെ പെറ്റിയാണ് ലീഗണികളുടെ ചര്‍ച്ച. അത്രകണ്ട് പച്ചത്തുരുത്താണ് കൊണ്ടോട്ടി യു.ഡി.എഫിന്.പ്രമുഖ നേതാക്കള്‍ വിജയക്കൊടി പാറിച്ച മണ്ഡലത്തില്‍ മുസ്ലിം ലീഗിെൻറ തോളിലേറി യു.ഡി.എഫ് അല്ലാതെ വിജയം കണ്ടിട്ടില്ല. 1957ല്‍ ജയിച്ച എം.പി.എം. അഹമ്മദ് കുരിക്കളാണ് മണ്ഡലത്തിെൻറ ആദ്യ ജനപ്രതിനിധി. നാലുതവണയാണ് പി. സീതിഹാജി കൊണ്ടോട്ടി വഴി നിയമസഭയിലെത്തിയത് -1977, 1980, 1982, 1987 തെരഞ്ഞെടുപ്പുകളിൽ.
2006ലും 2011ലും കെ. മുഹമ്മദുണ്ണിഹാജി മണ്ഡലത്തെ പ്രതിനിധീകരിച്ചു. ഇപ്പോള്‍ മണ്ഡലം ടി.വി. ഇബ്രാഹിമിെൻറ കൈയിലാണ്. ലീഗിെൻറ ചരിത്രത്തില്‍ ഏറ്റവും വലിയ തോല്വികളിലൊന്നായ 2004ലെ മഞ്ചേരി ലോക്സഭ തെരഞ്ഞെടുപ്പില്‍ വരെ കൊണ്ടോട്ടിക്കാര്‍ രണ്ടായിരത്തിലേറെ വോട്ടിെൻറ ലീഡാണ് നല്‍കിയത്. ചെറുകാവ്, ചീക്കോട്, മുതുവല്ലൂര്‍, പുളിക്കല്‍, വാഴയൂര്‍, വാഴക്കാട് പഞ്ചായത്തുകളും കൊണ്ടോട്ടി നഗരസഭയും ചേര്‍ന്നതാണ് കൊണ്ടോട്ടി നിയമസഭ മണ്ഡലം. ഇതില്‍ പുളിക്കല്‍ മാത്രമാണ് ഇപ്പോള്‍ ഇടതുപക്ഷം ഭരിക്കുന്നത്.
യു.ഡി.എഫിലെ അനൈക്യമാണ് മണ്ഡലത്തെ പിടിച്ചുലക്കാറുള്ളത്. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഈ അനൈക്യം രൂപപ്പെട്ടപ്പോള്‍ വാഴക്കാടും വാഴയൂരും കൊണ്ടോട്ടി നഗരസഭയും എല്‍.ഡി.എഫിെൻറ കൈയിലെത്തി. എന്നാല്‍, കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫിനകത്ത് ഐക്യം രൂപപ്പെടുത്തിയപ്പോള്‍ തിരിച്ചുവന്നു. 2020 തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ പുളിക്കല്‍ പഞ്ചായത്തില്‍ മാത്രമാണ് എല്‍.ഡി.എഫിന് ഭരണത്തിലെത്താനായത്. എല്‍.ഡി.എഫ് ഭരണത്തിലെത്താറുള്ള വാഴയൂർ നറുക്കെടുപ്പിലൂടെ യു.ഡി.എഫ് പിടിച്ചു.
2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 10,654 വോട്ടിെൻറ ലീഡിനാണ് ടി.വി. ഇബ്രാഹിം മണ്ഡലത്തില്‍നിന്ന് നിയമസഭയിലെത്തിയത്. 2017 ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ പി.കെ. കുഞ്ഞാലിക്കുട്ടി മണ്ഡലത്തില്‍നിന്ന് ലീഡ് ഇരട്ടിയിലധികമാക്കി കൊണ്ടോട്ടി യു.ഡി.എഫിെൻറ കോട്ട തന്നെയാണെന്ന് അരക്കിട്ടുറപ്പിച്ചു. 25,904 വോട്ടിെൻറ ലീഡാണ് കുഞ്ഞാലിക്കുട്ടി ലോക്സഭയിലേക്ക് മണ്ഡലത്തില്‍നിന്ന് നേടിയത്.
2011ല്‍ കെ. മുഹമ്മദുണ്ണിഹാജി 28,149 വോട്ടിെൻറ ഭൂരിപക്ഷം മണ്ഡലത്തില്‍നിന്ന് സ്വന്തമാക്കിയിരുന്നു. 2019 ലോക്സഭ തെരഞ്ഞെടുപ്പ് കൊണ്ടോട്ടി മുസ്ലിം ലീഗിെൻറ ഉരുക്ക് കോട്ടതന്നെയെന്ന് തെളിയിക്കുന്നതായിരുന്നു ഫലം. 39,313 വോട്ടിെൻറ ചരിത്ര ലീഡ് കുഞ്ഞാലിക്കുട്ടിക്ക് നല്കി. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ യു.ഡി.എഫിന് 21,235 വോട്ടിെൻറ മുൻതൂക്കവുമുണ്ട്.
നിയമസഭ ഇതുവരെ
1957
എം.പി.എം അഹമ്മദ്കുരിക്കള്‍ (സ്വത.) -18,981
അബൂബക്കര്‍ കൊളക്കാടന്‍ (കോണ്‍) -11,866
ഭൂരിപക്ഷം -7115
1960
എം.പി.എം അഹമ്മദ്കുരിക്കള്‍ (ലീഗ്) -33,167
മുഹമ്മദ്കുട്ടി മൗലവി (സ്വത.) -11,860
ഭൂരിപക്ഷം -21,307
1965
എം. മൊയ്തീന്‍കുട്ടി ഹാജി (ലീഗ്) -24,757
എം. ഉസ്മാന് (കോണ്‍.) -15,174
ഭൂരിപക്ഷം 9583
1967
സയ്യിദ് ഉമര്‍ ബാഫഖി (ലീഗ്) -33,166
എം.പി ഗംഗാധരന് (കോണ്‍.) -13,874
ഭൂരിപക്ഷം -19,292
1970
സി.എച്ച്. മുഹമ്മദ് കോയ (ലീഗ്) -40,208
മൂസഹാജി (സ്വത.) -22,612
ഭൂരിപക്ഷം -17,596
1977
പി. സീതിഹാജി (ലീഗ്) -41,731
എം.സി. മുഹമ്മദ് (എം.എല്‍.ഒ) -20,159
ഭൂരിപക്ഷം -21,572
1980
പി. സീതിഹാജി (ലീഗ്) -41,848
എം.സി. മുഹമ്മദ് (അഖിലേന്ത്യ ലീഗ്) -26,650
ഭൂരിപക്ഷം -15,198
1982
പി. സീതിഹാജി (ലീഗ്) -37,671
ടി.കെ.എസ്. മുത്തുകോയ തങ്ങള്‍ (അഖിലേന്ത്യ ലീഗ്) -20,885
ഭൂരിപക്ഷം -16,786
1987
പി. സീതിഹാജി (ലീഗ്) -43,961
മഠത്തില്‍ മുഹമ്മദ് ഹാജി (ജെ.എന്‍.പി) -27,765
ഭൂരിപക്ഷം -16,196
1991
കെ.കെ. അബു (ലീഗ്) -54,042
മഠത്തില്‍ മുഹമ്മദ് ഹാജി (ജനതാദള്‍) -33,178
ഭൂരിപക്ഷം -20,864
1996
പി.കെ.കെ. ബാവ (ലീഗ്) -57,728
കെ.പി. മുഹമ്മദ് (ജനതാദള്‍) -31,590
ഭൂരിപക്ഷം -26,138
2001
കെ.എന്‍.എ. ഖാദര്‍ (ലീഗ്) -64,224
ഇ.കെ. മലീഹ (സി.പി.എം) -37,131
ഭൂരിപക്ഷം -27,093
2006
കെ. മുഹമ്മദുണ്ണി ഹാജി (ലീഗ്) -74,950
ടി.പി. മുഹമ്മദ്കുട്ടി (സി.പി.എം) -59,978
ഭൂരിപക്ഷം -14972
2011
കെ. മുഹമ്മദുണ്ണി ഹാജി (ലീഗ്) -67,998
പി.സി. നൗഷാദ് (സി.പി.എം) -39,859
ഭൂരിപക്ഷം -28,149
2016
ടി.വി. ഇബ്രാഹിം (ലീഗ്) -69,668
കെ.പി. വീരാന്‍കുട്ടി (എല്‍.ഡി.എഫ് സ്വത.) -59,014
ഭൂരിപക്ഷം -10,654
2016 നിയമസഭ
ടി.വി. ഇബ്രാഹിം (യു.ഡി.എഫ്) -69,668
കെ.പി. വീരാന്‍കുട്ടി (എല്‍.ഡി.എഫ് സ്വത.) -59,014
കെ. രാമചന്ദ്രന് (എന്‍.ഡി.എ) -12,513
നാസറുദ്ദീന്‍ എളമരം (എസ്.ഡി.പി.ഐ) -3667
സലീം വാഴക്കാട് (വെല്‍ഫയര്‍ പാര്‍ട്ടി) -2344
ഭൂരിപക്ഷം -10,654
2017 ലോക്സഭ ഉപതെരഞ്ഞെടുപ്പ്
പി.കെ. കുഞ്ഞാലിക്കുട്ടി (യു.ഡി.എഫ്) -76,026
എം.ബി. ഫൈസല്‍ (എല്‍.ഡി.എഫ്) -50,122
എന്‍. ശ്രീപ്രകാശ് (എന്‍.ഡി.എ) -11,317
ഭൂരിപക്ഷം -25,904
2019 ലോക്സഭ
പി.കെ. കുഞ്ഞാലിക്കുട്ടി (യു.ഡി.എഫ്) -87,561
വി.പി. സാനു (എല്‍.ഡി.എഫ്) -48,248
ഉണ്ണികൃഷ്ണന് (ബി.ജെ.പി) -13,832
ഭൂരിപക്ഷം -39,313
2020 തദ്ദേശ തെരഞ്ഞെടുപ്പ് കക്ഷിനില
കൊണ്ടോട്ടി നഗരസഭ- യു.ഡി.എഫ് -31, എല്‍.ഡി.എഫ് -06, വെൽഫെയർ പാർട്ടി -01, സ്വതന്ത്രര്‍ -02
വാഴയൂര്‍ - എല്‍.ഡി.എഫ് -08, യു.ഡി.എഫ് -08, ബി.ജെ.പി -01
പുളിക്കല്‍ - എല്‍.ഡി.എഫ് -11 യു.ഡി.എഫ് -10,
ചെറുകാവ് - യു.ഡി.എഫ് -10, എല്‍.ഡി.എഫ് -08, ബി.ജെ.പി -01
വാഴക്കാട് - യു.ഡി.എഫ് -16, എല്‍.ഡി.എഫ് -02, സ്വതന്ത്ര -01
ചീക്കോട് - യു.ഡി.എഫ് -16, എല്‍.ഡി.എഫ് -02
മുതുവല്ലൂര്‍ - യു.ഡി.എഫ് -11, എല്‍.ഡി.എഫ് -03, സ്വതന്ത്രന് -01
2020 തദ്ദേശ തെരഞ്ഞെടുപ്പ് ലീഡ് നില
കൊണ്ടോട്ടി നഗരസഭ -6380 (യു.ഡി.എഫ്)
ചീക്കോട് -4982 (യു.ഡി.എഫ്)
ചെറുകാവ് -1127 (യു.ഡി.എഫ്)
പുളിക്കല്‍ -784 (യു.ഡി.എഫ്)
വാഴക്കാട് -5174 (യു.ഡി.എഫ്)
മുതുവല്ലൂര്‍ -3233 (യു.ഡി.എഫ്)
വാഴയൂര്‍ -445 (എല്‍.ഡി.എഫ്)
ആകെ ഭൂരിപക്ഷം -21,235 (യു.ഡി.എഫ്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.