ഇടതിെൻറ ഉറച്ച കോട്ടയാണ് മലമ്പുഴ. ചെെങ്കാടിക്ക് വളക്കൂറുള്ള മണ്ണ്. പ്രമുഖ കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളെ നിയമസഭയിലെത്തിച്ച വി.െഎ.പി മണ്ഡലം. ഇ.കെ. നായനാർ, ടി. ശിവദാസമേനോൻ അടക്കമുള്ളവർ മലമ്പുഴയെ നിയമസഭയിൽ പ്രതിനിധീകരിച്ചവരാണ്. മലമ്പുഴയിൽനിന്ന് നിയമസഭ അംഗമായാണ് വി.എസ്. അച്യുതാനന്ദൻ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും ആയത്.
മലമ്പുഴയുെട പൂർവ രൂപമായ എലപ്പുള്ളി മണ്ഡലത്തിലും ചുവപ്പിനുതന്നെയായിരുന്നു ആധിപത്യം. കർഷകരും കർഷകത്തൊഴിലാളികളുമാണ് ഇടതിെൻറ ബഹുജന അടിത്തറ. ജന്മിത്വത്തിനെതിരായ ചെറുതും വലുതുമായ സമരങ്ങളിലൂടെ ആഴത്തിൽ വേരോടിയതാണ് കമ്യൂണിസ്റ്റ് ആശയം.
1952ലെ പ്രഥമ തെരഞ്ഞെടുപ്പിൽ എലപ്പുള്ളിയിൽ വിജയിച്ചത് അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ പാലക്കാട് താലൂക്ക് സെക്രട്ടറി ആയിരുന്ന കെ.എ. രാമൻകുട്ടി. 1957ലും 1960ലും രാമൻകുട്ടിതന്നെയായിരുന്നു എലപ്പുള്ളിയുടെ എം.എൽ.എ. 1964ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർപ്പിൽ, രാമൻകുട്ടി സി.പി.െഎക്ക് ഒപ്പം പോയി.
1965ൽ മണ്ഡലം പേരുമാറി മലമ്പുഴ ആയെങ്കിലും അതിരുകളിൽ വലിയ വ്യത്യാസം വന്നില്ല. ആ വർഷം നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചത് സി.പി.എമ്മിലെ എം.പി. കുഞ്ഞിരാമൻ. 1967ൽ അദ്ദേഹം വീണ്ടും നിയമസഭ അംഗമായി. കുഞ്ഞിരാമെൻറ നിര്യാണത്തെ തുടർന്ന് 1969ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മുൻ പാലക്കാട് നഗരസഭ ചെയർമാൻ വി. കൃഷ്ണദാസ് വിജയിച്ചു.
1970ൽ കൃഷ്ണദാസ് വീണ്ടും എം.എൽ.എയായി. 1977ൽ മലമ്പുഴയിൽനിന്ന് നിയമസഭ അംഗമായത് അന്നത്തെ എൽ.ഡി.എഫ് കൺവീനറും തലശ്ശേരി സ്വദേശിയുമായ പി.വി. കുഞ്ഞികണ്ണൻ. അദ്ദേഹം പിന്നീട് വടകരയിൽ മത്സരിക്കുകയും എം.വി.ആർ പാർട്ടി വിട്ടപ്പോൾ സി.എം.പിയിൽ പോകുകയും ചെയ്തു. 1977ൽ അടിയന്തരാവസ്ഥകാലത്ത് നടന്ന തെരഞ്ഞെടുപ്പിൽ ജില്ലയിൽ ഇടതുപക്ഷം വിജയിച്ച നാലുമണ്ഡലങ്ങളിൽ ഒന്ന് മലമ്പുഴ ആയിരുന്നു. 1980ൽ മലമ്പുഴയിൽനിന്ന് മത്സരിച്ചു വിജയിച്ച ഇ.കെ. നായനാർ മുഖ്യമന്ത്രിയായി. 1982ൽ നായനാർ മലമ്പുഴയിൽനിന്ന് വീണ്ടും നിയമസഭയിെലത്തി.
തുടർന്നുള്ള അഞ്ചുവർഷം നായനാർ പ്രതിപക്ഷ നേതാവ്. പിന്നീട് 87ൽ നായനാർ മത്സരിച്ചത് തൃക്കരിപ്പൂരിൽ. 1987ലും 91ലും 96ലും ടി. ശിവദാസമേനോൻ മലമ്പുഴയെ പ്രതിനിധീകരിച്ചു. 87ലെ നായനാർ മന്ത്രിസഭയിൽ ശിവദാസമേനോൻ വൈദ്യുതി, ഗ്രാമ വികസന മന്ത്രിയും 96ലെ നായനാർ മന്ത്രിസഭയിൽ ധനം, എക്സൈസ് വകുപ്പുകളുടെ ചുമതലയും വഹിച്ചു.
1952 മുതല് 2016 വരെ നടന്ന 15 തെരഞ്ഞെടുപ്പുകളുെട ചരിത്രം എടുത്താൽ എല്ലാ തവണയും വിജയിച്ചത് ഇടത് സ്ഥാനാർഥികൾ. മലമ്പുഴയിൽനിന്ന് നിയമസഭയിലെത്തിയാണ് ഇ.കെ. നായനാർ ആദ്യമായി മുഖ്യമന്ത്രി ആയതും പ്രതിപക്ഷ നേതാവ് ആയതും. 2001 മുതൽ തുടർച്ചയായി നാല് തവണ വി.എസ്. അച്യുതാനന്ദനാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
മാരാരിക്കുളത്തെ തോൽവിക്കുശേഷം വി.എസിെൻറ ഉയർത്തെഴുന്നേൽപ്പിന് നാന്ദി കുറിച്ചത് 2001ലെ മലമ്പുഴയിലെ വിജയം. തുടർന്നങ്ങോട് കേരളത്തിെൻറ ജനകീയ ശബ്ദമായി വി.എസ് പടർന്ന് പന്തലിച്ചപ്പോൾ അതിനെല്ലാം താങ്ങും തണലുമായത് മലമ്പുഴയിലെ വോട്ടർമാർ. ഒാേരാ തവണ മത്സരിക്കുേമ്പാഴും മലമ്പുഴയിൽ അദ്ദേഹത്തിെൻറ ഭൂരിപക്ഷം വർധിച്ചു.
അകത്തേത്തറ, എലപ്പുള്ളി, കൊടുമ്പ്, മലമ്പുഴ, മരുത റോഡ്, മുണ്ടൂർ, പുതുശ്ശേരി, പുതുപ്പരിയാരം ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭ മണ്ഡലമാണ് മലമ്പുഴ. 2008ലെ മണ്ഡല പുനർനിർണയത്തിൽ പെരുവമ്പ് ചിറ്റൂരിലേക്ക് മാറി. പാലക്കാട് അസംബ്ലി മണ്ഡലത്തിെൻറ ഭാഗമായ കൊടുമ്പും ശ്രീകൃഷ്ണപുരത്തിെൻറ ഭാഗമായിരുന്ന മുണ്ടൂരും മലമ്പുഴയോട് ചേർന്നു.
മുൻ തെരഞ്ഞെടുപ്പുകളിൽനിന്ന് വ്യത്യസ്തമായി 2016ൽ ബി.ജെ.പി രണ്ടാംസ്ഥാനത്തുവന്നതും യു.ഡി.എഫ് പിന്നാക്കം പോയതുമാണ് സമീപകാലത്ത് ഉണ്ടായ രാഷ്ട്രീയ മാറ്റം. കഴിഞ്ഞതവണ മണ്ഡലത്തിന് തീർത്തും അപരിചിതനായ, കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡൻറ് വി.എസ്. ജോയിയെ സ്ഥാനാർഥിയായി അവതരിപ്പിച്ചത് അണികൾക്ക് സ്വീകാര്യമാകാതെ പോയതും യു.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടാൻ ഇടയാക്കിയതായി വിലയിരുത്തലുണ്ട്.
നിയമസഭയിലൂടെ
1957 (പഴയ എലപ്പുള്ളി മണ്ഡലം)
എ.െക. രാമൻകുട്ടി (സി.പി.െഎ) 16768
സി.സി. ശങ്കരൻ (കോൺഗ്രസ്) 11560
ഭൂരിപക്ഷം: 5208
1960
എ.െക. രാമൻകുട്ടി (സി.പി.െഎ) 24958
ടി.കെ. കേളുക്കുട്ടി (കോൺഗ്രസ്) 18119
ഭൂരിപക്ഷം: 6839
1965 (മലമ്പുഴ മണ്ഡലം)
എം.പി. കുഞ്ഞിരാമൻ (സി.പി.എം) 27835
സി.വി. രാമചന്ദ്രൻ (കോൺഗ്രസ്) 13484
ഭൂരിപക്ഷം: 14351
1967
എം.പി. കുഞ്ഞിരാമൻ (സി.പി.എം) 27454
എൻ. നാരായണൻ (കോൺഗ്രസ്) 11585
ഭൂരിപക്ഷം: 15869
1970
വി. കൃഷ്ണദാസ് (സി.പി.എം) 38358
സി.എം. സുന്ദരം (സ്വത.) 18505
ഭൂരിപക്ഷം: 19853
1977
പി.വി. കുഞ്ഞികണ്ണൻ (സി.പി.എം) 27122
സി.എം. ചന്ദ്രശേഖരൻ (ആർ.എസ്.പി) 22696
ഭൂരിപക്ഷം: 4426
1980
ഇ.കെ. നായനാർ (സി.പി.എം) 35333
കെ. രാജൻ (ജനത പാർട്ടി) 19776
ഭൂരിപക്ഷം: 15557
1982
ഇ.കെ. നായനാർ (സി.പി.എം) 37366
പി. വിജയരാഘവൻ (കേരള കോൺഗ്രസ്) 20770
ഭൂരിപക്ഷം: 16596
1987
ടി. ശിവദാസ മേനോൻ (സി.പി.എം) 43419
എ. തങ്കപ്പൻ (കോൺഗ്രസ്) 33105
ഭൂരിപക്ഷം: 10314
1991
ടി. ശിവദാസ മേനോൻ (സി.പി.എം) 50361
വി. കൃഷ്ണദാസ് (സി.പി.എം-കെ.) 32370
ഭൂരിപക്ഷം: 17991
1996
ടി. ശിവദാസ മേനോൻ (സി.പി.എം) 54033
എം. ഗുരുസ്വാമി (കോൺഗ്രസ്) 35254
ഭൂരിപക്ഷം: 18779
2001
വി.എസ്. അച്യുതാനന്ദൻ (സി.പി.എം) 53661
സതീശൻ പാച്ചേനി (കോൺഗ്രസ്) 48958
ഭൂരിപക്ഷം 4703
2006
വി.എസ്. അച്യുതാനന്ദൻ (സി.പി.എം) 64775
സതീശൻ പാച്ചേനി (കോൺഗ്രസ്) 44758
ഭൂരിപക്ഷം 20017
2011
വി.എസ്. അച്യുതാനന്ദൻ (സി.പി.എം) 77752
ലതിക സുഭാഷ് (കോൺഗ്രസ്) 54312
ഭൂരിപക്ഷം 23440
2016
വി.എസ്. അച്യുതാനന്ദൻ (സി.പി.എം) 73299
സി. കൃഷ്ണകുമാർ (ബി.ജെ.പി) 46157
വി.എസ്. ജോയ് (കോൺഗ്രസ്) 35333
2019 ലോക്സഭ
വി.കെ. ശ്രീകണ്ഠൻ (കോൺഗ്രസ്) 47743
എം.ബി. രാജേഷ് (സി.പി.എം) 69037
സി. കൃഷ്ണകുമാർ (ബി.ജെ.പി) 41413
തദ്ദേശം 2020
ഗ്രാമപഞ്ചായത്ത്
കക്ഷിനില
മലമ്പുഴ-13
എൽ.ഡി.എഫ്-06
യു.ഡി.എഫ്-02
എൻ.ഡി.എ-05
എലപ്പുള്ളി-22
എൽ.ഡി.എഫ്-08
യു.ഡി.എഫ്-09
എൻ.ഡി.എ-05
പുതുപ്പരിയാരം-21
എൽ.ഡി.എഫ്-15
യു.ഡി.എഫ്-03
എൻ.ഡി.എ-03
അകത്തേത്തറ-17
എൽ.ഡി.എഫ്-10
എൻ.ഡി.എ-07
കൊടുമ്പ്-15
എൽ.ഡി.എഫ്-12
യു.ഡി.എഫ്-03
പുതുശ്ശേരി-23
എൽ.ഡി.എഫ്-11
യു.ഡി.എഫ്-10
എൻ.ഡി.എ-02
മുണ്ടൂർ-18
എൽ.ഡി.എഫ്-13
എൻ.ഡി.എ-03
യു.ഡി.എഫ്-02
മലമ്പുഴ
േബ്ലാക്ക്
പഞ്ചായത്ത്-13
എൽ.ഡി.എഫ്-12
യു.ഡി.എഫ്-01
ജില്ല പഞ്ചായത്ത്
ഡിവിഷൻ
പുതുേശ്ശരി-എൽ.ഡി.എഫ്
മലമ്പുഴ-എൽ.ഡി.എഫ്
പുതുപ്പരിയാരം
-എൽ.ഡി.എഫ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.