തിരുവനന്തപുരം: ശ്രദ്ധിച്ചിരുെന്നങ്കിൽ അഞ്ച് മണ്ഡലങ്ങളിൽ കൂടി വിജയിക്കാമായിരുെന്നന്ന് സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റിെൻറ വിലയിരുത്തൽ. നിയമസഭ തെരഞ്ഞെടുപ്പ് പ്രവർത്തനം സംബന്ധിച്ച് ജില്ല കമ്മിറ്റികളുടെ ക്രോഡീകരിച്ച റിപ്പോർട്ടിെൻറ അവലോകനത്തിലാണ് വിലയിരുത്തൽ. കുണ്ടറ, കരുനാഗപ്പള്ളി, തൃപ്പൂണിത്തുറ, പാല, കൽപറ്റ മണ്ഡലങ്ങളാണിവ. അവിചാരിതമായ തോൽവികൾ പരിശോധിക്കണമെന്നും സെക്രേട്ടറിയറ്റ് നിർദേശിച്ചു.
കുണ്ടറയിലും തൃപ്പൂണ്ണിത്തുറയിലും സി.പി.എമ്മും കരുനാഗപ്പള്ളിയിൽ സി.പി.െഎയും പാലയിൽ കേരള േകാൺഗ്രസ്(എം)ഉം കൽപറ്റയിൽ എൽ.ജെ.ഡിയും ആണ് മത്സരിച്ചത്. ഏത് തരം അന്വേഷണമാണ് വേണ്ടതെന്നത് വെള്ളിയാഴ്ച സംസ്ഥാനസമിതി തീരുമാനിക്കും. അമ്പലപ്പുഴയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീഴ്ചയുണ്ടായി. എന്നാൽ ജില്ല കമ്മിറ്റിയുടെ അവലോകന റിപ്പോർട്ടിൽ വീഴ്ചക്ക് ഉത്തരവാദിയായി ജി. സുധാകരെൻറ പേര് പറയുന്നില്ല.
കെ.സി.എം ചെയർമാൻ ജോസ് കെ. മാണി മത്സരിച്ച പാലയിൽ അഭിമാന പോരാട്ടം ആയിട്ടുപോലും സി.പി.എം വോട്ടുകൾ ചോർന്നത് ഗൗരവമാണ്. ഇത് പ്രത്യേകം പരിേശാധിക്കണം. അരുവിക്കര, പാലക്കാട്, മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളിലെ തോൽവിയും പരിശോധിക്കണം. പല മണ്ഡലങ്ങളിലും ജില്ല സെക്രേട്ടറിയറ്റുകളുടെ അന്വേഷണ കമീഷൻ പരാജയം പരിശോധിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പിലുണ്ടായത് പ്രതീക്ഷിച്ച വിജയമാണ്. ഭരണത്തുടർച്ചയെന്ന കണക്കുകൂട്ടൽ ശരിയായി. സ്ഥാനാർഥി നിർണയത്തിലെ പരീക്ഷണം വിജയകരമായിരുന്നു. അതുസംബന്ധിച്ച് ഉയർന്ന ആശങ്കകളിൽ കാര്യമുണ്ടായിരുന്നില്ലെന്ന് ഫലപ്രഖ്യാപനത്തിൽ തെളിെഞ്ഞന്നും വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.