തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ നേമം നിയമസഭ മണ്ഡലത്തിൽ എൽ.ഡി.എഫ് വിജയിക്കുമെന്ന് സി.പി.എം സംസ്ഥാന സമിതിയംഗം വി. ശിവൻകുട്ടി. തിരുവനന്തപുരം ജില്ലയിലെ 14 മണ്ഡലങ്ങളിലും വിജയിക്കാൻ ഇടതുമുന്നണിക്ക് സാധിക്കുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ജില്ലയിലെ 14 മണ്ഡലങ്ങളിലും ലീഡ് ലഭിച്ചിരുന്നു. നേമത്ത് ചെറിയ ലീഡ് ഉണ്ടായി. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം നിയമസഭ തെരഞ്ഞെടുപ്പിെൻറ ആദ്യസൂചനയാണ്. ഗൃഹസന്ദർശനത്തിൽ എല്ലാ വീടുകളിൽ നിന്നും നല്ല അനുഭവമാണ് ലഭിച്ചത്.
ആഴക്കടൽ മത്സ്യബന്ധന വിവാദം തീരേദശത്ത് എൽ.ഡി.എഫിന് തിരിച്ചടിയാകില്ല. മുഖ്യമന്ത്രി ഉടൻ നടപടി സ്വീകരിെച്ചന്നും അദ്ദേഹം പറഞ്ഞു. 2016ൽ നേമത്ത് എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്നു വി. ശിവൻകുട്ടി.
2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിെൻറ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി ബി.ജെ.പിയുടെ ജനപ്രതിനിധി നിയമസഭ എത്തിയത് നേമം വഴിയായിരുന്നു. 8,671 േവാട്ടുകൾക്ക് ഒ. രാജഗോപാലായിരുന്നു വി. ശിവൻകുട്ടിയെ പരാജയപ്പെടുത്തിയത്.യു.ഡി.എഫിന് വേണ്ടി രംഗത്തിറങ്ങിയ ജനതാദൾ (യു) സ്ഥാനാർഥി വി. സുരേന്ദ്രൻ പിള്ള മൂന്നാംസ്ഥാനത്തായി. വി. ശിവൻകുട്ടിക്ക് 59142 വോട്ടും വി. സുരേന്ദ്രൻ പിള്ളക്ക് 13860 വോട്ടും ലഭിച്ചു.
2011ൽ വി. ശിവൻകുട്ടി വിജയിച്ചത് 6415 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്. ബി.ജെ.പിയിലെ ഒ. രാജഗോപാൽ രണ്ടാം സ്ഥാനത്തെത്തി. വി. ശിവൻകുട്ടി 50076 വോട്ടും ഒ. രാജഗോപാൽ 43661 വോട്ടും നേടി. യു.ഡി.എഫ് സ്ഥാനാർഥി സോഷ്യലിസ്റ്റ് ജനതയിലെ ചാരുപാറ രവിക്ക് 20248 വോട്ടും.
2016ലെ തെരഞ്ഞെടുപ്പ് ഫലം ഒറ്റനോട്ടത്തിൽ
ഒ. രാജഗോപാൽ -ബി.ജെ.പി 67813
വി. ശിവൻകുട്ടി -എൽ.ഡി.എഫ് 59142
വി. സുരേന്ദ്രൻ പിള്ള -യു.ഡി.എഫ്13860
രാജഗോപാലിെൻറ ഭൂരിപക്ഷം 8671 വോട്ടുകൾ
2019 പാർലമെൻറ് തെരഞ്ഞെടുപ്പ്
കുമ്മനം രാജശേഖരൻ -ബി.ജെ.പി 58513
ശശി തരൂർ -കോൺഗ്രസ് 46472
സി. ദിവാകരൻ -സി.പി.െഎ 22921
നേമം മണ്ഡലത്തിൽ കുമ്മനം രാജശേഖരെൻറ ലീഡ് 12041 വോട്ടുകൾ
മുൻസാരഥികൾ, ലഭിച്ച വോട്ടുകൾ
1957 - എ. സദാശിവൻ (സി.പി.ഐ-15998)
1960 - പി. വിശ്വാംഭരൻ (പി.എസ്.പി-28573)
1965 എം. സദാശിവൻ (സി.പി.എം-17756)
1967 എം. സദാശിവൻ (സി.പി.എം-22800)
1970 ജി. കുട്ടപ്പൻ (പി.എസ്.പി-29800)
1977 എസ്. വരദരാജൻ (കോൺഗ്രസ്-32063)
1980 ഇ. രമേശൻ നായർ (കോൺഗ്രസ്-37589)
1982 കെ. കരുണാകരൻ (കോൺഗ്രസ്-36007)
1987 വി.ജെ. തങ്കപ്പൻ (സി.പി.എം -47748)
1991 വി.ജെ. തങ്കപ്പൻ (സി.പി.എം-47036)
1996 വെങ്ങാനൂർ പി. ഭാസ്കരൻ (സി.പി.എം -51139)
2001 എൻ. ശക്തൻ (കോൺഗ്രസ്-56648)
2006 എൻ. ശക്തൻ (കോൺഗ്രസ് -60884)
2011 വി. ശിവൻകുട്ടി (സി.പി.എം-50076)
വോട്ടിങ് ശതമാനം
2016 നിയമസഭ : 74.11
2019 പാർലമെൻറ് : 73.31
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.