തിരുവനന്തപുരം: അടിയന്തര പ്രമേയത്തിന് സ്പീക്കർ അവതരണാനുമതി നൽകാത്തതിനെ തുടർന്ന് ഇന്നും നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.
തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് 16കാരിയായ സ്കൂൾ വിദ്യാർഥി ആക്രമിക്കപ്പെട്ടത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് ആവശ്യപ്പെട്ടത്. എന്നാൽ, ആവശ്യം തള്ളിയ സ്പീക്കർ ആദ്യ സബ്മിഷനായി ഇക്കാര്യം സഭയിൽ ഉന്നയിക്കാമെന്ന് പറഞ്ഞു. ഇതോടെ പ്രതിപക്ഷം പ്രതിഷേധമയുർത്തുകയായിരുന്നു.
സ്ത്രീസുരക്ഷ പോലെ അടിയന്തര പ്രാധാന്യമുള്ള വിഷയത്തിൽ അടിയന്തര പ്രമേയം അനുവദിക്കാത്തത് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഇതോടെ സ്പീക്കർ നീതിപാലിക്കുക എന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.