കൊച്ചി: സപ്ലൈകോ വിൽപനശാലകളിൽ ഇ-പേയ്മെൻറ് സംവിധാനം വരുന്നു. നിലവിൽ പ്രധാന വിൽപനശാലകളിൽ മാത്രമാണ് ഡിജിറ്റൽ പേയ്മെൻറ് സംവിധാനമുള്ളത്. ആദ്യഘട്ടത്തിൽ 500 സൈപ്ലകോ ഒൗട്ട്ലെറ്റുകളിലാണ് സംവിധാനം ഒരുക്കുന്നത്. ഡെബിറ്റ് - ക്രെഡിറ്റ് കാർഡ് പേമെൻറുകൾക്കൊപ്പം ആപ്പ് അധിഷ്ഠിത പേയ്മെൻറ് സംവിധാനങ്ങളും ഒരുക്കാനാണ് പദ്ധതി. ഇതിനായി സേവനദാതാക്കളിൽനിന്ന് താൽപര്യപത്രം ക്ഷണിച്ചു.
സൈപ്ലകോയ്ക്കും ഉപഭോക്താക്കൾക്കും അധിക ചെലവ് വരാത്ത രൂപത്തിലാണ് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ഡിജിറ്റൽ ബാങ്കിങ് ഇടപാടുകളുടെ പേരിൽ കോർപറേഷൻ സേവനദാതാക്കൾക്ക് കമീഷൻ നൽകില്ല. ഉപഭോക്താക്കളിൽനിന്ന് അധിക തുക ഈടാക്കാനും പാടില്ല എന്നതാണ് സൈപ്ലകോ മുന്നോട്ട് വെക്കുന്ന വ്യവസ്ഥ. ദിവസവരുമാനം അതത് ദിവസങ്ങളിൽ തന്നെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കണം, ഇടപാടുകളുടെ നടത്തിപ്പ് സംബന്ധിച്ച വിവരങ്ങൾ മാനേജർക്ക് ലഭ്യമാക്കണം തുടങ്ങിയ നിർദേശങ്ങളും പദ്ധതി എറ്റെടുക്കാൻ താൽപര്യമുള്ള കമ്പനികൾക്ക് മുന്നിൽ സൈപ്ലകോ വെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.