തിരുവനന്തപുരം: അതിരപ്പിള്ളി പോലൊരു ഉൗർജപദ്ധതി കേരളത്തിെൻറ ഇന്നത്തെ അവസ്ഥയിൽ നടപ്പാക്കാനാവില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. താൻ ആറു മാസം വൈദ്യുതി മന്ത്രിയായിരുന്നയാളാണ്. ബദൽ ഉൗർജ സംരംഭങ്ങളല്ലാതെ പുതിയ ജലവൈദ്യുത പദ്ധതി ഇവിടെ ഇനി നടപ്പാക്കാനാകില്ല. കേരളത്തിെൻറ പ്രത്യേകത തിരിച്ചറിഞ്ഞുള്ള വികസനതന്ത്രങ്ങൾക്കേ ജനസാന്ദ്രത ഏറെയുള്ള സംസ്ഥാനത്ത് ഇനി പ്രസക്തിയുള്ളൂവെന്നും മന്ത്രി പറഞ്ഞു. ഉത്തരവാദിത്ത ടൂറിസത്തെക്കുറിച്ച് ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഏകദിന ശിൽപശാല െറസ്റ്റ് ഹൗസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തെക്കൻകേരളത്തെ അപേക്ഷിച്ച് നിരവധി പ്രകൃതിരമണീയ മേഖലകളുണ്ടെങ്കിലും വികസനപദ്ധതികൾ കാര്യമായി മലബാറിൽ എത്തിയിട്ടില്ല. കേരളത്തിലെത്തുന്ന വിനോദസഞ്ചാരികളിൽ ഒരു ശതമാനംപോലും മലബാറിേലക്ക് പോകുന്നില്ല. ടൂറിസത്തിെൻറ ഗുണഫലങ്ങൾ തദ്ദേശീയരായ സാധാരണക്കാർക്കും ലഭ്യമാകണം എന്നതാണ് സർക്കാർ നയം-മന്ത്രി പറഞ്ഞു. എ. സമ്പത്ത് എം.പി അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.