അതിരപ്പിള്ളി: സര്‍ക്കാറിന്‍േറത് പ്രതിഷേധങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കാനുള്ള തന്ത്രം -സുധീരന്‍

തിരുവനന്തപുരം: ക്രമസമാധാന തകര്‍ച്ച, സ്ത്രീകള്‍ക്കെതിരായ അതിക്രമം, വിലക്കയറ്റം എന്നിവമൂലം സര്‍ക്കാറിനെതിരെ ഉയരുന്ന ജനരോഷത്തില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് അതിരപ്പിള്ളി വൈദ്യുതി പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുവരുന്നതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. പദ്ധതി നടപ്പാക്കുന്നതിലൂടെ വൈദ്യുതി ബോര്‍ഡിലെ കരാര്‍ ലോബിക്ക് മാത്രമാണ് നേട്ടം.

ജനത്തിനും നാടിനും പ്രയോജനമില്ലാത്ത പദ്ധതിയില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിഞ്ഞില്ളെങ്കില്‍ പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കും. സി.പി.എം നേതാക്കള്‍ പ്രതികളായ കേസുകളില്‍ ശക്തമായ നിലപാടെടുത്തതിനാലാണ് മുന്‍ ഡി.ജി.പി സെന്‍കുമാറിനെ മുഖ്യമന്ത്രി എതിര്‍ക്കുന്നത്. സര്‍ക്കാറിന്‍െറ തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്ന സി.പി.ഐ ഉള്‍പ്പടെയുള്ളവരെ ബി.ജെ.പിയെ സഹായിക്കുന്നവരായി ചിത്രീകരിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും സുധീരന്‍ പ്രസ്താവിച്ചു.

Tags:    
News Summary - athirappilly project vm sudheeran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.