കോഴിക്കോട്: ഇനി പണത്തിന് മാത്രമല്ല, പാൽ വിതരണത്തിനുമുണ്ട് എ.ടി.എം. മിൽമയാണ് പാൽ വിതരണത്തിനായി എ.ടി.എം സെ ൻററുകൾ ആരംഭിക്കുന്നത്. അടുത്ത ഒരു മാസത്തിനുള്ളിൽ മിൽമ പാൽ വിതരണത്തിനായി എ.ടി.എം സെൻററുകൾ തുടങ്ങാനാണ് തീരുമാ നം. സംസ്ഥാന സർക്കാരും ഗ്രീൻ കേരള കമ്പനിയുമായി ചേർന്നാണ് പദ്ധതി ഒരുക്കുന്നത്.
ആദ്യ ഘട്ടത്തിൽ പരീക്ഷണാർത്ഥം തിരുവനന്തപുരം നഗരത്തിലെ അഞ്ച് കേന്ദ്രങ്ങളിൽ പാൽ വിതരണ എ.ടി.എം സെന്‍ററുകൾ സ്ഥാപിക്കും. പദ്ധതി വിജയകരമായാൽ മറ്റ് ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം. ക്ഷീര വിപണന മേഖല പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നടപടി.
പാക്കിങ്ങ് ചാർജ്ജിലടക്കം വരുന്ന അധിക ചാർജ് ഇല്ലാതാകുമെന്നതും പദ്ധതിയുടെ നേട്ടമാണ്. ഓരോ ദിവസവും എ.ടി.എമ്മിൽ പാൽ നിറക്കുന്ന രീതിയിലാണ് ക്രമീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.