പോത്തൻകോട്: അണ്ടൂർകോണം പഞ്ചായത്ത് മുൻ അംഗം ശിവപ്രസാദിെൻറ പള്ളിപ്പുറത്തെ വീടിനുനേരെ ആക്രമണം. ചൊവ്വാഴ്ച പാലറച്ചയായിരുന്നു സംഭവം.
അക്രമികൾ നാടൻ ബോംബെറിഞ്ഞ ശേഷം വീടിെൻറ ജനൽ ചില്ലുകളും മുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനവും തകർത്തു.
ബി.ജെ.പി പ്രവർത്തകനായിരുന്ന ശിവപ്രസാദിെൻറ നേതൃത്വത്തിൽ 25ഓളം പേർ കഴിഞ്ഞയാഴ്ച സി.പി.എമ്മിൽ ചേർന്നിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ആക്രമണമെന്ന് പറയപ്പെടുന്നു.
കഴിഞ്ഞ പഞ്ചായത്ത് െതരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ തോൽവിക്ക് കാരണക്കാരനെന്ന പേരിൽ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയതായി ശിവപ്രസാദ് പാർട്ടി വേദിയിൽ പരാതി നൽകി.
ഇതിൽ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു പാർട്ടി മാറിയത്. പാർട്ടി മാറിയശേഷവും ഭീഷണികളുണ്ടായിരുന്നതായി ശിവപ്രസാദ് പറഞ്ഞു. സംഭവത്തിൽ ബി.ജെ.പി പ്രവർത്തകർക്കെതിരെ മംഗലപുരം പൊലീസിൽ പരാതി നൽകി.
ആക്രമണത്തെ തുടർന്ന് സ്ഥലത്ത് ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തി. മംഗലപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.