കൂത്തുപറമ്പ്: വേങ്ങാടിനടുത്ത പടുവിലായിയിൽ െപാലീസിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് ആർ.എസ്.എസ് പ്രവർത്തകരെ കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. വാളാങ്കിച്ചാൽ കേളോത്തുവയലിലെ ഷമൽ (22), പടുവിലായിയിലെ ചന്ത്രോത്ത് വീട്ടിൽ ഷിജു (28) എന്നിവരെയാണ് എസ്.ഐ നിഷിത്തിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം രാത്രി ഒമ്പേതാടെ പടുവിലാക്കാവിന് സമീപത്താണ് സംഭവം. മദ്യലഹരിയിലായിരുന്ന ഇവർ സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന െപാലീസുകാരെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും പൊലീസ് വാഹനം കേടാക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്.
സംഭവത്തിൽ നാല് ആർ.എസ്.എസ് പ്രവർത്തകർക്കെതിരെയാണ് കൂത്തുപറമ്പ് െപാലീസ് കേസെടുത്തത്. കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.