വെഞ്ഞാറമൂട്: വെമ്പായം കറ്റയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറിയില്‍ ലോക്ഡൗണ്‍ കാലത്തെ ശമ്പള വിതരണവുമായി ബന്ധെപ്പട്ട് തൊഴിലാളികളും മാനേജ്മെൻറ് പ്രതിനിധികളും തമ്മിലുള്ള തര്‍ക്കം സംഘട്ടനത്തില്‍ കലാശിച്ചു.
സംഭവത്തില്‍ വെമ്പായം സ്വദേശി ബിജു (53), കറ്റ സ്വദേശികളായ അനൂപ് (32), മനു (28), അജയന് (55), മദപുരം സ്വദേശി ശ്യാംകൃഷ്ണ (26), വെമ്പായം സ്വദേശി റിയാസ് (26) എന്നിവര്‍ക്ക് പരിക്കേറ്റു.
ബുധനാഴ്ച ഉച്ചക്കായിരുന്നു സംഭവം. പൊലീസ് ഇരു വിഭാഗത്തില്‍പെട്ട 50ഒാളം പേര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.
ആശുപത്രിയിലും സംഘട്ടനം
വെഞ്ഞാറമൂട്: ക്വാറി തൊഴിലാളികളും മാനേജ്മെൻറിെൻറ ആള്‍ക്കാരും തമ്മിള്‍ നടന്ന സംഘട്ടനത്തിെൻറ തുടർച്ചയായി കന്യാകുളങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിലും സംഘർഷം. കറ്റയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറിയില്‍ തൊഴിലാളികളും മാനേജ്മെൻറിെൻറ ആള്‍ക്കാരും തമ്മിള്‍ നടന്ന സംഘട്ടനത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
തുടര്‍ന്നും ഇവിടെയെത്തിയവര്‍ തമ്മില്‍ നടന്ന ആക്രമണങ്ങളില്‍ ആശുപത്രി സാധനങ്ങള്‍ നശിക്കുകയുണ്ടായി. തുടര്‍ന്ന്, മെഡിക്കല്‍ ഓഫിസര്‍ വെഞ്ഞാറമൂട് പൊലീസില്‍ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.