എ.കെ. ബാല‍ൻെറ മരുമകളില്‍നിന്ന് പണം തട്ടിയെടുക്കാന്‍ ശ്രമം; സൈബർ സെൽ കേസെടുത്തു

തിരുവനന്തപുരം: യു.എ.ഇ എംബസിയുടെ മറവില്‍ മുന്‍ മന്ത്രിയും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ എ.കെ. ബാലൻെറ മക​ൻെറ ഭാര്യയില്‍നിന്ന്​ പണം തട്ടിയെടുക്കാന്‍ ശ്രമമെന്ന് പരാതി. പെര്‍മിറ്റ് അനുമതിയുടെ പേരിലാണ് തട്ടിപ്പിന് ശ്രമിച്ചതെന്ന് ബാലൻെറ മരുമകള്‍ നമിത വേണുഗോപാൽ പറഞ്ഞു. കുടുംബത്തി‍െൻറ പരാതിയില്‍ പാലക്കാട് സൈബര്‍ സെൽ കേസെടുത്തു.

തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാനാണ് യു.എ.ഇയിലുണ്ടായിരുന്ന നമിത കേരളത്തിലെത്തിയത്. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് മടങ്ങിപ്പോകാന്‍ കഴിഞ്ഞില്ല. നമിതയുടെ വിസാകാലാവധി കഴിയുന്നതോടെയാണ് മടങ്ങിപ്പോകാനുള്ള ശ്രമം ഓണ്‍ലൈനായി തുടങ്ങിയത്. ഗൂഗിളിൽ പരിശോധിച്ചപ്പോൾ admin@uaeembassy.in എന്ന ഇ-മെയിൽ ഐഡിയാണ് ലഭിച്ചത്.

വിസ പുതുക്കുന്നതിന് എന്തൊക്കെ നടപടികളാണ് പൂർത്തിയാക്കേണ്ടതെന്ന് അറിയുന്നതിനായി നമിത ഈ മെയിൽ ഐഡിയിലേക്ക് വെള്ളിയാഴ്ച സന്ദേശം അറിയിച്ചു. ശനിയാഴ്ച രാവിലെയോടെ ഇ-മെയിൽ ഐഡിയിൽ നിന്ന് സന്ദേശമെത്തി. തങ്ങളുടെ ഏജൻറിനെ വാട്സ്ആപ് വഴി ബന്ധപ്പെടാനായിരുന്നു നിർദേശം.

ഏജൻറിൻെറ നമ്പറും മെയിലിനൊപ്പമുണ്ടായിരുന്നു. തുടർന്ന് ഏജൻറിനെ ബന്ധപ്പെട്ടപ്പോൾ മുകളിൽ പറഞ്ഞിരുന്ന അതേ മെയിൽ പാസ്പോർട്ട്, വിസ, ഇമിറേറ്റ് ഐഡി ഫോട്ടോ, വാക്സിനേഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയവ അയക്കാനായിരുന്നു നിർദേശം. ഇവ അയച്ചതും തൊട്ടുപിറകെ വീരുകുമാർ എന്നയാളുടെ എസ്.ബി.ഐ അക്കൗണ്ടിലേക്ക് 16,100 രൂപ നിക്ഷേപിക്കാനായിരുന്നു നിർദേശം. സംശയം തോന്നിയതോടെയാണ് പൊലീസിൽ പരാതിപ്പെടാൻ തീരുമാനിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.