നിലമ്പൂർ: 18കാരനെ ആളുമാറി ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന മൂന്നാമത്തെ പ്രതിയും അറസ്റ്റിൽ. എടക്കര സ്വദേശി വെള്ളുവക്കാടൻ റിയാസിനെയാണ് (35) നിലമ്പൂർ എസ്.ഐ എം. അസൈനാരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാൾ എസ്.ഡി.പി.ഐ പ്രവർത്തകനാണെന്ന് പൊലീസ് പറഞ്ഞു.
ഒളിവിലായിരുന്ന പ്രതി മുൻകൂർ ജാമ‍്യത്തിന് ഹൈകോടതിയെ വരെ സമീപിച്ചെങ്കിലും ജാമ‍്യം നിരസിച്ചതോടെ പൊലീസിൽ കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ ജൂലൈ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. ചന്തക്കുന്ന് ബംഗ്ലാവ് കുന്നിൽ സുഹൃത്തുകളുമൊത്ത് സംസാരിച്ചിരിക്കെ രാത്രി എട്ടിനാണ് യുവാവിനെ സംഘം ആക്രമിച്ചത്.
ജ‍്യേഷ്ഠനുമായി രൂപസാദൃശ‍്യമുള്ള യുവാവിനെ ആദ‍്യം സ്കൂട്ടറിലെത്തിയ ആൾ നിരീക്ഷിച്ചു പോവുകയും തുടർന്ന് ബൈക്കിൽ എത്തിയ രണ്ടംഗ സംഘം ആക്രമിച്ചെന്നുമാണ് പരാതി. പരിക്കേറ്റ യുവാവിെൻറ സഹോദരനും എസ്.ഡി.പി.ഐ പ്രവർത്തകെൻറ ബന്ധുവുമായുള്ള പ്രശ്നമാണ് ആളുമാറി ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് മുമ്പ് അറസ്റ്റിലായ ചുങ്കത്തറ എടമല മേപ്പാടത്ത് നിയാസ് (33), ചന്തക്കുന്ന് വൃന്ദാവൻ കോളനിയിലെ തയ്യിൽ ഫിനോസ് (30) എന്നിവരെ നിലമ്പൂർ ഇൻസ്പെക്ടർ ടി.എസ്. ബിനു നേരേത്ത അറസ്റ്റ് ചെയ്തിരുന്നു. ഇവരും എസ്.ഡി.പി.ഐ പ്രവർത്തകരാണെന്ന് പൊലീസ് പറഞ്ഞു.ആക്രമണത്തിന് ഇരയായ യുവാവിെൻറ കാലുകൾക്കും തലക്കും പരിക്കുണ്ട്. കൈവിരൽ അറ്റുപോവുകയും ചെയ്തിരുന്നു.
പ്രതിയെ സംഭവസ്ഥലത്തും ആക്രമിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ ഉപേക്ഷിച്ച സ്ഥലത്തും കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.