തിരുവനന്തപുരം: സ്കൂള്‍ തുറക്കുന്ന ആദ്യഘട്ടത്തില്‍ കുട്ടികൾക്ക് ഹാജറും യൂനിഫോമും നിര്‍ബന്ധമാക്കേണ്ടെന്ന് തീരുമാനം. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗരേഖ തയാറാക്കുന്നതിെൻറ ഭാഗമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യാപക സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
ആരോഗ്യപ്രശ്നങ്ങളുള്ള കുട്ടികള്‍ സ്കൂളിൽ എത്തേണ്ടതില്ല. കുട്ടികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കിയും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചും സ്കൂളുകളുടെ പ്രവർത്തനം നടത്താനാണ് നിർദേശം.
ഹയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ ഒന്നിടവിട്ട ദിവസങ്ങളിലും ഒന്നുമുതല്‍ ഏഴുവരെയുള്ള ക്ലാസുകള്‍ മൂന്നുദിവസം വീതമുള്ള ഷിഫ്റ്റിലുമായിരിക്കും പ്രവർത്തിക്കുക. ഒരു ഷിഫ്റ്റില്‍ 25 ശതമാനം വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളിച്ചായിരിക്കണം ക്ലാസുകള്‍. ഒരു ക്ലാസില്‍ 20-30 കുട്ടികളെ മാത്രം പ്രവേശിപ്പിച്ച് ക്ലാസ് നടത്തണമെന്ന അധ്യാപക സംഘടനകളുടെ നിര്‍ദേശം പരിഗണിക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. അങ്ങനെ വന്നാൽ ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും ക്ലാസുണ്ടാകുക.
ആദ്യഘട്ടത്തില്‍ നേരിട്ട് പഠന ക്ലാസുകളിലേക്ക് കടക്കില്ല. വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സലിങ്ങും സ്കൂളിനെയും അധ്യാപകരെയും പരിചയപ്പെടുത്തുന്ന പ്രത്യേക സെഷനും നൽകും. കഴിഞ്ഞ അധ്യയന വര്‍ഷത്തെ പ്രധാനപാഠങ്ങള്‍ റിവൈസ് ചെയ്യാന്‍ ബ്രിജ് ക്ലാസുകളും ഉണ്ടാകും. വിശദമായ മാർഗരേഖ ഒക്ടോബർ അഞ്ചിന് പുറത്തിറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.