പ്രശ്നം പരിഹരിച്ചില്ലെങ്കിൽ താൻ വേറെ വഴി നോക്കും -എ.വി. ഗോപിനാഥ്

പാലക്കാട്: സാധാരണക്കാരായ പ്രവർത്തകർക്ക് നീതി ലഭിക്കുന്ന തരത്തിലുള്ള നിർദേശങ്ങൾ കോൺഗ്രസ് നേതൃത്വത്തിന്‍റെ ഭാഗത്തു നിന്നുണ്ടാകണമെന്ന് പാലക്കാട് ഡി.സി.സി മുൻ പ്രസിഡന്‍റ് എ.വി. ഗോപിനാഥ്. വ്യക്തിപരമായ ഒരു നേട്ടവും തനിക്ക് ആവശ്യമില്ല. മറ്റ് പാർട്ടികൾ സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നത് തന്‍റെ ബാധിക്കുന്ന വിഷയമല്ലെന്നും ഗോപിനാഥ് ചൂണ്ടിക്കാട്ടി.

താൻ ഉന്നയിച്ച വിഷയത്തിൽ കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന്‍റെയും മുതിർന്ന നേതാക്കളുടെയും അഭിപ്രായങ്ങൾ കാത്തിരിക്കുകയാണ്. പ്രശ്നത്തിന് പരിഹാരമുണ്ടായില്ലെങ്കിൽ തന്‍റെ വഴി തീരുമാനിക്കുമെന്നും ഗോപിനാഥ് വ്യക്തമാക്കി.

സി.പി.എം തനിക്ക് വേണ്ടി നിയമസഭ സീറ്റ് മാറ്റിവെക്കുമെന്ന് ചിന്തിക്കാൻ പോലും സാധിക്കില്ല. മികച്ച സ്ഥാനാർഥികളെ കണ്ടെത്താനായിട്ടാവാം പാലക്കാട് സീറ്റിൽ സി.പി.എം സ്ഥാനാർഥിയെ നിശ്ചിയിക്കാത്തതെന്നും ഗോപിനാഥ് മാധ്യമങ്ങളോട് പറഞ്ഞു.

മുതിർന്ന നേതാവ് കെ. സുധാകരനുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് നിലപാട് ആവർത്തിച്ച് ഗോപിനാഥ് രംഗത്തെത്തിയത്.

Tags:    
News Summary - AV Gopinath react to the meeting with k Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.