തൃശൂർ: തെൻറ തോൽവിക്കായി യു.ഡി.എഫും എൽ.ഡി.എഫും ഒത്തുകളിച്ചെന്ന് ആരോപിച്ച് ബി.ജെ.പി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണൻ. തൃശൂരിൽ ബി.ജെ.പിയുടെ മേയർ സ്ഥാനാർഥിയായ ഗോപാലകൃഷ്ണൻ സിറ്റിങ് സീറ്റായ കുട്ടൻകുളങ്ങര വാർഡിൽ പരാജയപ്പെട്ടത് കനത്ത തിരിച്ചടിയായിരുന്നു.
''ഗോപാലകൃഷ്ണൻ കോർപറേഷനിലേക്ക് വരാതിരിക്കാനായി സംഘടിത ശ്രമം നടന്നു. സി.പി.എം സമീപകാലത്ത് കോൺഗ്രസിൽ നിന്ന് വന്ന നേതാവിനെ ഉപയോഗിച്ച് ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്ന് മാത്രം ലക്ഷ്യമിട്ട് സർക്കുലർ ഇറക്കി. സി.പി.എം ജാതി രാഷ്്ട്രീയം പരീക്ഷിച്ചു.''
''രാഷ്ട്രീയമായി ബി.ജെ.പിയെയോ ഗോപാലകൃഷ്ണനെയോ പരാജയപ്പെടുത്താനാകില്ല. ഇത്തവണ കോർപറേഷനുള്ളിൽ കയറ്റിയില്ലെങ്കിൽ പുറത്തൂടെ ഇറങ്ങിനടക്കാനാകില്ല. കൊടുങ്ങല്ലൂരിൽ യു.ഡി.എഫ് എൽ.ഡി.എഫിന് വോട്ടുചെയ്തു. കേരളത്തിൽ കോൺഗ്രസ് തകരുന്നത് ബി.ജെ.പിക്ക് ഗുണകരമാണ്'' -ബി.ഗോപാലകൃഷ്ണൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.