തൃശൂർ: ജില്ലയിലെ ബി.ജെ.പി നേതൃത്വത്തിനെതിരെ ആർ.എസ്.എസിന് അതൃപ്തി. തെരഞ്ഞെടുപ്പിൽ വൻ വിജയം നേടുമെന്നും നഗരസഭകളും പഞ്ചായത്തുകളിലുമടക്കം വൻ സ്വാധീനമാവുമെന്നും കാണിച്ച് നൽകിയ റിപ്പോർട്ട് നൽകി കബളിപ്പിച്ചുവെന്നാണ് ആർ.എസ്.എസ് കണ്ടെത്തിയിരിക്കുന്നത്.
കോർപറേഷനിൽ ഭരണം പിടിക്കുകയോ, നിയന്ത്രിക്കുകയോ ചെയ്യുന്ന വിധത്തിൽ സ്വാധീന ശക്തിയാകുമെന്നും കൊടുങ്ങല്ലൂർ, കുന്നംകുളം നഗരസഭകളിൽ ഭരണം പിടിക്കുമെന്നും 16 പഞ്ചായത്തുകളിൽ ഭരണം നേടുമെന്നുമായിരുന്നു ബി.ജെ.പി റിപ്പോർട്ട് നൽകിയിരുന്നത്. ഇതനുസരിച്ചായിരുന്നു മേയർ സ്ഥാനാർഥിയായി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണനെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
റിപ്പോർട്ട് പരിശോധിച്ച അന്ന് തന്നെ ആർ.എസ്.എസ് നേതൃത്വം ഇക്കാര്യത്തിൽ സംശയങ്ങളുയർത്തിയെങ്കിലും നേരിയ വ്യത്യാസം വന്നേക്കാമെന്നല്ലാെത നിഗമനങ്ങളിൽ മാറ്റങ്ങളൊന്നുമുണ്ടാവില്ലെന്നായിരുന്നു വ്യക്തമാക്കിയത്. സിറ്റിങ് കൗൺസിലറെ മാറ്റി, സ്ഥാനാർഥി നിർണയത്തിൽ എതിർപ്പുയർന്ന കുട്ടൻകുളങ്ങര ഡിവിഷനിൽ ഒരു വർഷം മുമ്പ് തന്നെ ബൂത്ത്തലങ്ങളിൽ കേന്ദ്രീകരിച്ച് ആർ.എസ്.എസ് നിയന്ത്രണത്തോടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു.
ജില്ലയിൽ 2015ൽ ലഭിച്ച വോട്ടിനേക്കാൾ 87000 വോട്ട് അധികമായി ലഭിച്ചത് മാത്രമാണ് നേട്ടം. കോൺഗ്രസിെൻറ കൈവശമുണ്ടായിരുന്ന പാട്ടുരായ്ക്കൽ, അയ്യന്തോൾ എന്നിവിടങ്ങളിലും കഴിഞ്ഞ തവണ ബി.ജെ.പിയിൽ നിന്നും സി.പി.എം പിടിച്ചെടുത്തിരുന്ന കൊക്കാലെയും വീണ്ടെടുത്തതാണ് നേട്ടം.
എന്നാൽ ചെമ്പൂക്കാവിൽ പരാജയപ്പെടുകയും ചെയ്തു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഏകോപനമുണ്ടായില്ലെന്നാണ് ആർ.എസ്.എസിെൻറ കണ്ടെത്തൽ. നേതാക്കളുടെ ഗ്രൂപ്പ് പോര് പലപ്പോഴും പ്രകടമാവുകയും ചെയ്തു. കേന്ദ്ര സഹമന്ത്രി വി. മുരളീധരനും, സംസ്ഥാന വക്താവ് സന്ദീപ് വാര്യർ, സംസ്ഥാന സെക്രട്ടറി എ. നാഗേഷ് എന്നിവർ ബി. ഗോപാലകൃഷ്ണെൻറ ഡിവിഷനിൽ പ്രചാരണത്തിന് എത്തിയില്ല. ഇവിടെ എതിർപ്പുയർത്തി നിന്നിരുന്ന പ്രവർത്തകരെ അനുനയിപ്പിച്ചില്ല, ബി.ഡി.ജെ.എസുമായി അവസാനം വരെയുമുണ്ടായ തർക്കം തെരഞ്ഞെടുപ്പിലും പ്രകടമായെന്നാണ് വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.